Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Dec 2024 21:06 IST
Share News :
വൈക്കം:കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും ഇടതുപക്ഷത്തിന്റേയും സമരമുഖങ്ങളിലെ നിറസാന്നിധ്യമായിരുന്ന ആര്‍. ബിജു ഇനി ഓര്‍മ. ഇടത് വിദ്യാര്‍ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെ മൂന്ന് ദശാബ്ദത്തോളം വൈക്കത്ത് സജീവമായിരുന്ന ബിജു രാഷ്ട്രീയത്തിന് അതീതമായി വ്യക്തി ബന്ധം കാത്തുസൂക്ഷിച്ചിരുന്ന നേതാവായിരുന്നു. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗവും കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍ (എഐടിയുസി) സംസ്ഥാന സെക്രട്ടറിയും ആയിരുന്ന ബിജുവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ച വൈക്കം മുനിസിപ്പല്‍ ടൗണ്‍ ഹാളിലേക്ക് നാടിന്റെ നാനാഭാഗങ്ങളില്‍നിന്നും പ്രമുഖർ അടക്കം ആയിരങ്ങളാണ് ഒഴുകിയെത്തിയത്. സിപിഐ സംസ്ഥാന കൗണ്‍സിലിനുവേണ്ടി മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ പുഷ്പചക്രം അര്‍പ്പിച്ചു. എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍, മന്ത്രി പി പ്രസാദ്, സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ്, സംസ്ഥാന എക്‌സി. അംഗം ആര്‍ രാജേന്ദ്രന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം സുരേഷ് ബാബു കൂത്തുപറമ്പ്, ശുഭേഷ് സുധാകരന്‍, എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍, സെക്രട്ടറി ടി.ടി ജിസ്‌മോന്‍, അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ, മുന്‍എംഎല്‍എമാരായ സ്റ്റീഫന്‍ ജോര്‍ജ്, എല്‍ദോ എബ്രഹാം തുടങ്ങി നിരവധി പേർ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. മണിക്കൂറുകള്‍ നീണ്ട പൊതുദര്‍ശനത്തിനുശേഷം ടൗണ്‍ഹാളിലെ പന്തലില്‍നിന്നും ചുവപ്പ് സേനാംഗങ്ങള്‍ ബിജുവിന്റെ മൃതദേഹം ചിതയിലേക്ക് എടുത്തപ്പോള്‍ വിലാപങ്ങള്‍ക്കുമീതെ കണ്ണീര്‍നനവുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. ഞായറാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വീട്ടില്‍ കുഴഞ്ഞു വീണ ബിജുവിനെ ഉടന്‍ തന്നെ വൈക്കത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംസ്ക്കാരത്തിന് ശേഷം
നഗരസഭ ടൗണ്‍ ഹാളില്‍ നടന്ന അനുശോചന യോഗത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി ബിനു അധ്യക്ഷത വഹിച്ചു. തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടറി സാബു പി മണലൊടി അനുശോചന പ്രമേയം അവതരിപ്പിച്ചു. മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, സിപിഐ സംസ്ഥാന എക്‌സി. അംഗങ്ങളായ സി.കെ ശശിധരന്‍, ആര്‍ രാജേന്ദ്രന്‍ കെപിസിസി അംഗം മോഹന്‍ ഡി ബാബു, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി.കെ ഹരികുമാര്‍, ഏരിയാ സെക്രട്ടറി പി. ശശിധരന്‍, കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എബ്രഹാം പഴയകടവന്‍, കോണ്‍ഗ്രസ് (എസ്) ബ്ലോക്ക് പ്രസിഡന്റ് എം.കെ രവീന്ദ്രന്‍, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി ജിസ്‌മോന്‍, സി.കെ ആശ എംഎല്‍എ, നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, കേരളകോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ബെന്‍സി തോമസ്, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജയചന്ദ്രന്‍ കല്ലിങ്കല്‍ എന്നിവര്‍ അനുശോചന പ്രസംഗം നടത്തി.
.
Follow us on :
Tags:
More in Related News
Please select your location.