Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Dec 2024 04:35 IST
Share News :
ദോഹ: ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് ഖത്തർ വെളിച്ചം സംഘടിപ്പിച്ച ആഘോഷ പരിപാടികൾ ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി. ഐൻ- ഖാലിദിലെ ടേസ്റ്റി ടീ റെസ്റ്റോറന്റിൽ കലാ പരിപാടികൾ അരങ്ങേറി. ശഫാഅത്ത് വെളിയംകോട് അധ്യക്ഷത വഹിച്ചു.
ദോഹയിലെ പ്രമുഖ കലാകാരമാർ അവതരിപ്പിച്ച ഗാനമേള നാഷണൽ ഡേ ആഘോഷത്തിന് നിറം കൂട്ടി. ഖത്തറിൻ്റെ ദേശീയ ദിനത്തിനു ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് ഖത്തർ മാപ്പിള കലാ അക്കാദമി ചെയർമാൻ മുഹ്സിൻ തളിക്കുളത്തിൻ്റെ നേതൃത്വത്തിൽ പുറത്തിറക്കിയ ഗാനോപഹാരം അദ്ദേഹം വേദിയിൽ അവതരിപ്പിച്ചു.
ഗായകരായ റസ്ലിഫ്, നസീർ സുറുമി കണ്ണൂർ, മുഹമ്മദ് ഫൈസൽ കണ്ണൂർ, അഫ്സൽ കണ്ണൂർ, ഷാഹിദ് ഷാ കോഴിക്കോട്, ജാബിർ കോഴിക്കോട്, റസിയ കണ്ണൂർ, അക്ബർ പുതിയിരുത്തി എന്നിവരുടെ ഗാനങ്ങൾ ആഘോഷ വേദിയെ ഇളക്കി മറിച്ചു. മീഡിയ അംഗം മുനീർ പി പിയുടെ മകൾ ഹനീന അബ്ദുസ്സലാം അവതാരികയായി വേദിയെ നിയന്ത്രിച്ചു. വെളിച്ചം ചെയർമാൻ ജിന്നൻ മുഹമ്മദുണ്ണി, സിൽവർ സ്റ്റാർ ട്രെഡിങ്ങ് എം ഡി സുദർശനൻ, വെളിച്ചം സെക്രട്ടറി ഉമ്മർ ഒ വി എന്നിവരുടെ സാന്നിധ്യത്തിൽ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം അബ്ദുൽ ജലീൽ പി.കെ.എം നിർവഹിച്ചു.
പ്രോഗ്രാം കോർഡിനേറ്റർ റഫീഖ് പന്തൽ സ്വാഗതവും ശിഹാബ് ബി.എസ് നന്ദിയും രേഖപ്പെടുത്തി.
Follow us on :
Tags:
More in Related News
Please select your location.