Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jun 2025 19:44 IST
Share News :
നിലമ്പൂർ : നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ
തൃണമൂല്‍ കോൺഗ്രസ് സ്ഥാനാർഥിയായി പി.വി.അൻവർ മത്സരിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനർജിയുടെ ആശീർവാദത്തോടെയാണ് അൻവർ സ്ഥാനാർഥിയാകുന്നതെന്ന് പാർട്ടി ദേശീയ നേതൃത്വം വാർത്താകുറിപ്പില്‍ അറിയിച്ചു.
നിലമ്പൂരിൽ മത്സരിക്കുമെന്ന് ഞായറാഴ്ച രാവിലെ പത്രസമ്മേളനം നടത്തി അൻവർ പ്രഖ്യാപിച്ചിരുന്നു. മത്സരിക്കാനില്ലെന്ന കഴിഞ്ഞ ദിവസത്തെ നിലപാടില്‍നിന്ന് മലക്കം മറിഞ്ഞുകൊണ്ടായിരുന്നു അൻവറിന്റെ പ്രഖ്യാപനം.
തിങ്കളാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കുമെന്നും അൻവർ അറിയിച്ചിട്ടുണ്ട്. താൻ മത്സരിച്ചാല്‍ മമതാ ബാനർജിയും പത്ത് മന്ത്രിമാരും പ്രചാരണത്തിനെത്തുമെന്ന് നേരത്തെ അൻവർ വ്യക്തമാക്കിയിരുന്നു.
തൃണമൂല്‍ കോണ്‍ഗ്രസ് ഔദ്യോഗികമായി സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതോടെ അൻവർ പാർട്ടി ചിഹ്നത്തിലാകും മത്സരിക്കുക എന്ന കാര്യം ഉറപ്പായിരിക്കുകയാണ്.
Follow us on :
Tags:
More in Related News
Please select your location.