Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Sep 2025 19:47 IST
Share News :
മുക്കം: ധീര ദേശാഭിമാനി മുഹമ്മദ് അബ്ദുറഹിമാൻ സാഹിൻ്റെ ഗ്രാനൈറ്റിൽ തീർത്ത സ്മാരക ശിൽപ്പം പൊറ്റശ്ശേരിയിൽ പ്രിയങ്ക ഗാന്ധി എം പി പ്രൗഢമായ ചടങ്ങിൽഅനാഛാദനം ചെയ്തു
കൊടിയത്തൂർ കോട്ടമ്മലിൽ നടന്ന പൊതുയോഗത്തിൽ അവസാന പ്രഭാഷണം നടത്തി മടങ്ങുന്നതിനിടയിൽ 1945 നവംബർ 23 ന്മുഹമ്മദ്അബ്ദുറഹിമാൻ പൊറ്റശ്ശേരിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്. ഇവിടെ സ്ഥാപിച്ച സ്മാരക ശിൽപ്പം റോഡ് പണിയുടെ ഭാഗമായി വീതി കൂട്ടിയതിനാൽ എടുത്ത് മാറ്റിയിരുന്നു. പ്രശസ്തകലാകാരൻ പരേതനായ ആർ. കെ. പൊറ്റശ്ശേരിയുടെ കരവിരുതിലാണ്ഗ്രാനൈറ്റിൽ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിൻ്റെ മനോഹരമായി ശിൽപ്പം തീർത്തത്. ഇതാണ് പ്രിയങ്കഗാന്ധി എം.പി അനാശ്ചാദനം നിർവ്വഹിച്ചത്. ഡി.സി സി പ്രസിഡണ്ട് കെ. പ്രവീൺ കുമാർ, മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് എം. മധു, ഖത്തർ ഇൻകാസ് കോഴിക്കോട് ജില്ല പേട്രൻ കെ. പി. ഫൈസൽ, കൺവീനർ അലി അമ്പലത്തിങ്കൽ, സജീഷ് പൊറ്റശ്ശേരി, സവിജേഷ് മണാശ്ശേരി, മുഹമ്മദ് ദിഷാൽ , ലെറിൻറാഹത്ത് , മുന്ദിർ ചേന്ദമംഗല്ലൂർ തുടങ്ങിയവർ പങ്കെടുത്തു. പൊറ്റശ്ശേരി ഗ്രാമം വൻ ജനാവലിയോടെയാണ് പ്രിയങ്ക ഗാന്ധിക്ക് വരവേൽപ്പ് നൽകി. ചരിത്ര ഓർമ്മകളെ അനുസ്മരിക്കാൻ വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ച് പൊറ്റശ്ശേരിയിൽ സ്വാതന്ത്യ സമര നായകൻ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന് സ്മാരകം പണിയണമെന്ന ആവശ്യം ഇപ്പോഴും ശക്തമാണ്. : ധീര ദേശാഭിമാനി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിൻ്റെ ഗ്രാനൈറ്റിൽ തീർത്ത ശിൽപ്പം അനാശ്ചാ ദനം ചെയ്യാനെത്തിയ പ്രിയങ്ക ഗാന്ധി എം.പി.യെ പൊറ്റശ്ശേരി ഗ്രാമം വരവേറ്റപ്പോൾ '
Follow us on :
Tags:
More in Related News
 
                        Please select your location.