Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jun 2025 14:28 IST
Share News :
തിരുവനന്തപുരം : തിരുവനന്തപുരം വെങ്ങാനൂരിൽ എസ്എഫ്ഐ പ്രവർത്തകർക്ക് മർദ്ദനം. വെങ്ങാനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. പ്രദേശത്തെ കോൺഗ്രസ് – യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് മർദ്ദിച്ചത്. രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ 7 പേർക്കാണ് മർദ്ദനത്തിൽ പരിക്കേറ്റത്. പരിക്കേറ്റ വിദ്യാർത്ഥികളെ ജനറൽ ആശുപത്രിയിലും വിഴിഞ്ഞം സി എച്ച് സി യിലും പ്രവേശിപ്പിച്ചു.
പ്രവേശനോത്സവത്തിന്റെ ഭാഗമായി മിഠായി വിതരണം നടത്തുന്നതിനായി എത്തിയപ്പോഴാണ് പ്രാദേശിക കോൺഗ്രസ് നേതാക്കൾ മർദ്ദിച്ചത്. വിവരമറിഞ്ഞെത്തിയ പൊലീസും വിദ്യാർത്ഥികളെ മർദ്ദിച്ചതായി എസ്എഫ്ഐ പ്രവർത്തകർ പറയുന്നു. ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ ദിലീപ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ അശ്വിൻ, ശരത് എന്നിവർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
Follow us on :
Tags:
More in Related News
Please select your location.