Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് കെഎസ്ആർടിസി ഡ്രൈവർക്ക് പോലീസ് മർദ്ദനം; കോട്ടയം നാർകോട്ടിക്സ് സെൽ ഡിവൈഎസ്പി അന്വേഷിക്കും.

28 Sep 2025 15:33 IST

santhosh sharma.v

Share News :

വൈക്കം: കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. കെഎസ്ആർടിസി ഡ്രൈവർ കെ.പി വേലായുധന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. കോട്ടയം നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ഏ. ജെ തോമസ് കേസ് അന്വേഷിക്കും. സ്പെഷ്യൽ ബ്രാഞ്ചിന്റെ പ്രാഥമിക അന്വോഷണ റിപ്പോർട്ട് പരിഗണിച്ചാണ് ജില്ലാ പോലീസ് മേധാവി അന്വേഷണത്തിന് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയത്. വൈക്കം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ജോർജ് തോമസിനെതിരെയാണ് പരാതി.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് വാഹനങ്ങൾ തമ്മിൽ ഉരസിയെന്ന പേരിൽ ട്രേഡ് എസ് ഐ കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ചത്. പോലീസ് ജീപ്പിൽ കെഎസ്ആർടിസി ബസ് തട്ടിയെന്ന് ആരോപ്പിച്ച് കെഎസ്ആർടിസി ബസ് ഡ്രൈവറെ പോലീസ് തല്ലിയെന്നാണ് പരാതി. മൂന്നാർ ഡിപ്പോയിലെ ഡ്രൈവർ വേലായുധനാണ് മർദ്ദനമേറ്റത്. മൂന്നാറിൽ നിന്ന് വൈക്കം വഴി ആലപ്പഴക്ക് പോയ ബസ് ഉല്ലലയിൽ എത്തിയപ്പോഴാണ് സംഭവം.

പോലീസ് ജീപ്പിൻ്റെ സൈഡ് മിറർ ഉരഞ്ഞു എന്ന് പറഞ്ഞായിരുന്നു മർദ്ദനം. പരിക്കേറ്റ ഡ്രൈവർ കെ പി വേലായുധനെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കൂടുതൽ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. കെ എസ് ആർ ടി സി ഡ്രൈവറെ മർദ്ദിച്ചതിൽ പ്രതിക്ഷേധിച്ച് വൈക്കത്ത് കഴിഞ്ഞ ദിവസം കെ എസ് ആർ ടി സി തൊഴിലാളികൾ പ്രതിക്ഷേധ പ്രകടനവും യോഗവും നടത്തിയിരുന്നു.

Follow us on :

More in Related News