Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇൻകാസ് പാലക്കാട് ബാഡ്മിൻ്റൺ ടൂർണ്ണമെൻ്റ് - ‘സ്മാഷ് ഫിയസ്റ്റ 2k26’ പോസ്റ്റർ പ്രകാശനം ചെയ്തു.

16 Jan 2026 01:54 IST

ഇസ്‌മായിൽ തേനിങ്ങൽ

Share News :

ദോഹ: ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഇൻകാസ് പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ബാഡ്മിൻ്റൺ ടൂർണമെന്റ് സ്മാഷ് ഫിയസ്റ്റ 2K26' സീസൺ–2 വിന്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം പ്രതിപക്ഷ നേതാവ് അഡ്വ. വി. ഡി. സതീശൻ നിർവ്വഹിച്ചു.

ഫെബ്രുവരി 13ന്, ദോഹയിലെ ഹാമിൽട്ടൺ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ വിവിധ വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ പ്രവാസി സമൂഹത്തിൽ നിന്നുള്ള നിരവധി കളിക്കാർ പങ്കെടുക്കും. കഴിഞ്ഞ സീസണിൽ ലഭിച്ച വലിയ പിന്തുണയുടെ പശ്ചാത്തലത്തിലാണ് സീസൺ–2 സംഘടിപ്പിക്കുന്നത്.


ചടങ്ങിൽ ഇൻകാസ് പാലക്കാട് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് പി.എ. നാസർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മൊയ്‌ദീൻ ഷാ, ട്രഷറർ ജിൻസ് ജോസ്, ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് പുറായിൽ, ജനറൽ സെക്രട്ടറി കെ. വി. ബോബൻ, ട്രഷറർ ജീസ് ജോസഫ്, മുഖ്യ രക്ഷാധികാരി ഹൈദർ ചുങ്കത്തറ, ഉപദേശക സമിതി ചെയർമാൻ സമീർ ഏറാമല, ഇൻകാസ് പാലക്കാട് ജില്ലാ മുഖ്യ രക്ഷാധികാരി മുഹമ്മദ് റുബീഷ് കിഴക്കേതിൽ, ഉപദേശക സമിതി ചെയർമാൻ ബാവ അച്ചാരത്ത് എന്നിവർ സന്നിഹിതരായിരുന്നു.


ഖത്തർ ദേശീയ കായിക ദിനത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ ടൂർണമെന്റ് പ്രവാസി സമൂഹത്തിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും, യുവജനങ്ങളെയും കുടുംബങ്ങളെയും ഉൾപ്പെടുത്തി സൗഹൃദവും കൂട്ടായ്മയും ശക്തിപ്പെടുത്താനും സഹായിക്കുമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. 'സ്മാഷ് ഫിയസ്റ്റ 2K26' കായിക മികവിനൊപ്പം സാമൂഹിക ഐക്യത്തിന്റെ ഉത്സവമായി മാറുമെന്നും അവർ പറഞ്ഞു. വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 6647 6336, 3330 9332 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.







Follow us on :

More in Related News