Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇനിയും പരപ്പനങ്ങാടിക്കാർ സഹിക്കണം ; പരപ്പനങ്ങാടി - കോഴിക്കോട് റോഡ് പ്രവർത്തനത്തിൻ്റെ ഭാഗമായി ഉയരുന്ന പൊടിപടലങ്ങളാൽ പൊതുജനങ്ങൾ വലയുന്നു

16 Jan 2026 18:46 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : പരപ്പനങ്ങാടി കോഴിക്കോട് പാതയിൽ അയപ്പൻകാവ് മുതൽ ചെട്ടിപ്പട്ടി വരെ റോഡ് പ്രവർത്തനത്തിൻ്റെ ഭാഗമായി ഉയരുന്ന പൊടിപടലങ്ങളാൽ പൊതുജനങ്ങൾ വലയുന്നു. എൽഡിഎഫ് ജനകീയ വികസന മുന്നണി കൗൺസിലർമാർ പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗത്തിൽ പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ ചെറിയ ഒരു ഭാഗം മാത്രമാണ് പ്രവർത്തനം പൂർത്തികരിച്ചത്.


ജനകീയ വികസന മുന്നണി എൽഡിഎഫ് കൗൺസിലർമാർ രൂക്ഷമായ പൊടി ശല്യം ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് 

ജനകീയ വികസന മുന്നണി ചെയർമാൻ നിയാസ് പുളിക്കലകത്തിൻ്റെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് റോഡ് അസിസ്റ്റൻ്റ് എഞ്ചിനീയറുമായി സംസാരിച്ച പ്രകാരം പരാതിയിൽ നാളെ മുതൽ പൊടി ശല്യം ഒഴിവാക്കുന്നതിനായി വെള്ളം അടിക്കാനും രണ്ടാഴ്ച്ചക്കുള്ളിൽ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തികരിക്കും എന്ന് ഉറപ്പ് നൽകി.


ചർച്ചയിൽ ജനകീയ വികസന മുന്നണി ചെയർമാൻ നിയാസ് പുളിക്കലകത്ത്,

കേലച്ചൻക്കണ്ടി ഉണ്ണിക്കൃഷ്ണൻ, ഇ.ടി സുബ്രമണ്യൻ, സിന്ധുരാജ്, ബിന്ദു ജയചന്ദ്രൻ, ബിജുഷ ടീച്ചർ, ഫസലുൽ ഫാരിസ എന്നിവർ പങ്കെടുത്തു

Follow us on :

More in Related News