Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jan 2026 13:56 IST
Share News :
വള്ളിക്കുന്ന് പഞ്ചായത്തിലെ കമ്മ്യൂണിറ്റി റിസർവിനെ റിസർവ് ഫോറസ്റ്റ് ആക്കുന്നത് സംബന്ധിച്ച് വള്ളിക്കുന്ന് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ആർ.ടി ഒ യെ നേരിൽ കണ്ടു സംസാരിച്ചു. പ്രസിഡൻറ് ഇർഷാദ് അരിയല്ലൂർ ,വൈസ് പ്രസിഡന്റ് മുനീറ അഫ്സൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഷണ്മുഖൻ, ഫാത്തിമ പി.വി ,മെമ്പർ അസീസ് അരിമ്പ്രത്തൊടി തുടങ്ങിയ സംഘമാണ് RDO യെ നേരിൽ കണ്ടത്. ഇവിടുത്തെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളെയും പ്രയാസങ്ങളെയും കുറിച്ച് ഭരണസമിതി അദ്ദേഹത്തെ അറിയിച്ചു. ഈ പ്രദേശത്ത് അദ്ദേഹം നേരിൽ വരണമെന്ന് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ആവശ്യപ്പെട്ടു. ഈ നിർദ്ദേശം അദ്ദേഹം സ്വീകരിച്ചു. ജനുവരി 28 വരെ ആക്ഷേപങ്ങൾ ഉന്നയിക്കാനുള്ള സമയമാണെന്നും അതിനു മുൻപേ എല്ലാ പരാതികളും ആക്ഷേപങ്ങളും അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ ഒരു പ്രയാസം ഉണ്ടാവില്ലെന്നും അതുപോലെതന്നെ പട്ടയമോ കൈവശ രേഖകളുള്ള ഭൂമിയെ ഈ റിസർവിൽ നിന്ന് ഒഴിവാക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. ജനുവരി 28 ന് ശേഷം ഭരണസമിതി അറിയിച്ചുകൊണ്ട് ജനങ്ങളെയെല്ലാം വിളിച്ചുകൂട്ടി സിറ്റിംഗ് നടത്താമെന്ന് അദ്ദേഹം അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.