Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ സാമൂഹിക വിരുദ്ധർ പീത പതാകകൾ നശിപ്പിച്ച സംഭവം;പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ജംഗ്ഷനിൽ പ്രതിഷേധ സമ്മേളനം നടത്തി.

02 Jan 2026 19:39 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: സാമൂഹിക വിരുദ്ധർ പീത പതാകകൾ നശിപ്പിച്ച സംഭവത്തിൽ പ്രതികളെ ഉടൻ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് തലയോലപ്പറമ്പ് ജംഗ്ഷനിൽ പ്രതിഷേധ സമ്മേളനം നടത്തി. തലയോലപ്പറമ്പ് എസ് എൻ ഡി പി യോഗം 221-ാം നമ്പർ അടിയം ശാഖയുടെ കൊടികൾ കീറി നശിപ്പിച്ച സാമൂഹിക വിരുദ്ധരെ ഉടൻ നിയമത്തിനു മുമ്പിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും, പോലീസ് നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ശാഖാ യോഗത്തിൻ്റെ നേതൃത്വത്തിൽ തലയോലപ്പറമ്പ് ജംഗ്ഷനിൽ നടത്തിയ പ്രതിഷേധ സമ്മേളനം തലയോലപ്പറമ്പ് യൂണിയൻ പ്രസിഡൻ്റ് ഇ. ഡി പ്രകാശൻ ഉദ്ഘാടനം ചെയ്തു.പ്രതികളെ ഉടൻ പിടികൂടിയില്ലെങ്കിൽ യൂണിയൻ്റെ കീഴിലുള്ള മുഴുവൻ ശാഖകളെയും പങ്കെടുപ്പിച്ചു കൊണ്ട് ശക്തമായ പ്രതിക്ഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് യൂണിയൻ പ്രസിഡൻ്റ് ഇ.ഡി പ്രകാശൻ പറഞ്ഞു. യൂണിയൻ സെക്രട്ടറി എസ്. ഡി സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോസ് വേലിക്കകം, കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മ ബാബു, ഗ്രാമ പഞ്ചായ ത്ത് അംഗങ്ങളായ അബ്ദുൾ സലിം മാളൂസ്, കെ. കെ ഷാജി, ചന്ദ്രിക വേഴാങ്കൽ, ശാഖാ പ്രസിഡൻ്റ് ബാബു കുറുമഠം, വൈസ് പ്രസിഡൻ്റ് അനിൽകുമാർ, സെക്രട്ടറി ബിജു പുത്തൻതറ തുടങ്ങിയവർ പ്രസംഗിച്ചു. ശാഖാ, വനിതാ സംഘം പ്രവർത്തകർ ഉൾപ്പടെ നൂറ് കണക്കിന് ശ്രീനാരായണീയർ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.





Follow us on :

More in Related News