Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വീട്ടിൽ പ്രസവിച്ച യുവതിയും കുട്ടിയും മരിച്ച സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു

21 Mar 2026 22:21 IST

MUKUNDAN

Share News :

ചാവക്കാട്:എടക്കഴിയൂരിൽ വീട്ടിൽ പ്രസവിച്ച യുവതിയും കുട്ടിയും മരിച്ച സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.എടക്കഴിയൂർ കല്ലുവളപ്പിൽ ഇബ്രാഹിമിനെയാണ്(43)ചാവക്കാട് എസ്എച്ച്‌ഒ എൻ.എസ്.രാജീവിൻ്റെ നേതൃത്വത്തിൽ അറസ്‌റ്റ് ചെയ്‌തത്‌.പ്രതിയെ റിമാൻഡ് ചെയ്‌തു.കൊലപാതകമല്ലാത്ത കുറ്റകരമായ നരഹത്യയ്ക്കാണ് കേസെടുത്തിട്ടുള്ളത്.പ്രതി താമസിക്കുന്ന വീട് നേരത്തെ പൊലീസ് സീൽ ചെയ്‌തിരുന്നു.രണ്ട് മാസം മുൻപ് വീട്ടിൽ പ്രസവിച്ചതിനെ തുടർന്ന് ആറാം നാൾ കുട്ടി മരിക്കുകയും പിന്നീട് അസുഖബാധിതയാവുകയും ചെയ്‌തതിനെ തുടർന്ന് കഴിഞ്ഞ ദിവസം അമ്മയും മരിച്ച സംഭവത്തിലാണ് ഇബ്രാഹിമിനെ അറസ്‌റ്റ് ചെയ്‌തത്‌.ഇബ്രാഹിമിൻ്റെ ഭാര്യ മുഹസിനയാണ്(37) വ്യാഴാഴ്ച മരിച്ചത്.യുവതിയുടെ ആന്തരിക അവയവങ്ങളിൽ മാരകമായ മുറിവുകൾ ഉണ്ടായിരുന്നതായി പറയുന്നു.പ്രസവത്തിന് ശേഷം ഉണ്ടായ അണുബാധ മൂലം മാസങ്ങളായി യുവതി ദുരിതം അനുഭവിച്ചുവരികയായിരുന്നു.ശരീരത്തിന് പുറത്ത് വലിയ കുരു ഉണ്ടായിരുന്നതിനാൽ തിരിഞ്ഞ് കിടക്കാൻ പോലും കഴിയാത്ത സ്‌ഥിതിയിലായിരുന്നു.വ്യാജ അംക്യൂപങ്ചർ രീതിയാണ് ഇവർ പിന്തുടർന്നതെന്നും ആക്ഷേപമുണ്ട്.കഴിഞ്ഞ ദിവസം ശാരീരിക പ്രയാസങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.ആറ് തവണ പ്രസവിച്ച യുവതിയുടെ രണ്ട് കുട്ടികൾ നേരത്തെ മരിച്ചിരുന്നു.ജനുവരി 10-ന് കുട്ടി മരിക്കുകയും അണുബാധയും മറ്റുമായി യുവതി ഏറെ ശാരീരികപ്രയാസത്തിലുമായിരുന്നു.കുട്ടി മരിച്ച സംഭവത്തിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് കാണിച്ച് പൊതുപ്രവർത്തകൻ പുതുപൊന്നാനി പാലയ്ക്കൽ ഹംസത്ത് മുഹമ്മദ് പൊലീസിനെ സമീപിക്കുകയായിരുന്നു.ഗർഭ കാലത്തോ പ്രസവ സമയത്തോ അതിനുശേഷമോ അമ്മയ്ക്കും കുഞ്ഞിനും കുത്തിവയ്‌പുകളോ വൈദ്യ സഹായമോ ലഭ്യമാക്കിയിരുന്നില്ലെന്ന് പറയുന്നു.







Follow us on :

More in Related News