Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Mar 2026 22:51 IST
Share News :
തലയോലപ്പറമ്പ്: കള്ള് ഷാപ്പിൽ വച്ച് ഉണ്ടായ വാക്ക് തർക്കം ഒടുവിൽ വെട്ടിൽ കലാശിച്ചു. രണ്ട് പേർ തമ്മിൽ ഉണ്ടായ തർക്കത്തിനിടെ തലയ്ക്ക് വെട്ടേറ്റ് യുവാവിന് പരിക്ക്. തലയോലപ്പറമ്പ് മണമേൽ പീടികയിൽ കൃഷ്ണദാസ് (39) നാണ് പരിക്കേറ്റത്. തലയോലപ്പറമ്പ് ചന്ത പാലത്തിന് സമീപം വ്യാഴാഴ്ച വൈകിട്ട് 6 മണിയോടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അടിയം ചെട്ടുതറ വിനോദ് (56) നെ പോലീസ് പിടികൂടി. അടിയം ഭാഗത്തുള്ള കള്ള് ഷാപ്പിൽ വച്ച് വൈകിട്ട് ഇരുവരും വാക്ക് തർക്കം ഉണ്ടാക്കിയതിനെ തുടർന്ന് ഇവരെ ഷാപ്പിൽ നിന്ന് ജീവനക്കാർ ഇറക്കിവിടുകയായിരുന്നു. തുടർന്ന് ഷാപ്പിന് മുൻവശത്തുള്ള റോഡിൽ വച്ച് ഇരുവരും തമ്മിൽ വീണ്ടും വഴക്കുണ്ടാവുകയും ഇതിനിടെ വിനോദ് ആയുധം എടുത്തു കൊണ്ടുവന്ന് കൃഷണ ദാസിനെ വെട്ടുകയുമായിരുന്നുവെന്ന് പോലിസ് പറഞ്ഞു. തലയ്ക്ക് സാരമായി പരിക്കേറ്റ യുവാവിനെ പോലീസാണ് വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. വെട്ടാൻ ഉപയോഗിച്ച ആയുധവും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.