Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണി ആക്കിയെന്ന കേസിൽ പ്രതിയായ പിതാവിനെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടു.

13 Mar 2026 20:26 IST

santhosh sharma.v

Share News :

വൈക്കം: പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണി ആക്കിയെന്ന കേസിൽ പ്രതി ചേർക്കപ്പെട്ട പിതാവിനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. വൈക്കം മറവൻതുരുത്ത് സ്വദേശി കണ്ണപ്പൻ (47) നെയാണ് കോട്ടയം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് (പോക്സോ )ജഡ്ജ് രോഷ്നി. എച്ച് വെറുതെ വിട്ടത്. 35 ഓളം പ്രമാണങ്ങളും 19 സാക്ഷികളും പ്രോസീക്യൂഷൻ ഹാജരാക്കി. തലയോലപ്പറമ്പ് പോലീസ് കുറ്റപത്രം സമർപ്പിച്ച ഈ കേസിൽ സാക്ഷികൾ ആരും കൂറ് മാറിയില്ലെങ്കിലും സംശയാതീതമായി പ്രതിയിലേക്ക് എത്താൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്നതാണ് കോടതിയുടെ വിലയിരുത്തൽ. പ്രതിക്ക് വേണ്ടി അഭിഭാഷകരായ പി. ആർ.പ്രമോദ്, അനുമോൾ ഷാജി, ശ്രീലക്ഷ്മി എന്നിവരാണ് ഹാജരായത്.

Follow us on :

More in Related News