Sat Jun 21, 2025 10:00 AM 1ST
Location
Sign In
04 Jun 2025 19:36 IST
Share News :
കുന്ദമംഗലം: പന്തീർപാടത്തെ സാമൂഹ്യ സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ നിറസാനിദ്ധ്യമായിരുന്ന വടക്കയിൽ പോക്കർ സാഹിബ് എക്സലൻസ് അവാർഡ് 2025- അഞ്ചാം വർഷവും എസ്.എസ്.എൽ.സി. പ്ളസ് ടു, മദ്രസ്സ പൊതു പരീക്ഷകളിലെ ഉന്നത വിജയികൾക്ക് നൽകി. കേരള ഹൈക്കോടതിയിൽ,അഡ്വക്കേറ്റായി എൻറോൾ ചെയ്ത പി.പി. സാലിം, ഡോ: ഐശ്വര്യ ആർ എന്നിവരേയും ചടങ്ങിൽ വെച്ച് ആദരിച്ചു.
നോർത്ത് വ്യൂ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് ചേവായൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് സജീവ് ഉദ്ഘാടനം ചെയ്തു ചെയർമാൻ ഖാലിദ് കിളിമുണ്ട അധ്യക്ഷനായി. ഖത്തീബ് ശിഹാബുദ്ധീൻ മദനി മുഖ്യപ്രഭാഷണം നടത്തി. കൺവീനർ എം. ബാബു മോൻ,കെ.സി.അബു ,ടി.പി. ഖാദർ, വി. മുഹമ്മദ്ഹാജി, എം-അബ്ദുറഹിമാൻ,ബഷീർ പൂനൂർ, എ.പി. സഫിയ, ഗ്രാമ പഞ്ചായത്തംഗം ഫാത്തിമ ജസ്ലി,സുഹൈല - ടി., കെ.കെ.ഷമീൽ സംസാരിച്ചു.
Follow us on :
More in Related News
Please select your location.