Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പി.എം ഫൗണ്ടേഷൻ പുരസ്കാരം: ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ ഏറ്റുവാങ്ങി.

10 Dec 2024 13:11 IST

UNNICHEKKU .M

Share News :


മുക്കം: സംസ്ഥാനത്തെ മികച്ച സ്കൂളുകൾക്കുള്ള പി.എം ഫൗണ്ടേഷൻ പുരസ്കാരം ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്ക്കൂൾ ,കൊച്ചിയിലെ ലോമറിഡിയൻ കൺവെൻഷൻസെൻ്ററിൽ നിന്ന് മന്ത്രി പി.രാജീവിൽ നിന്ന് ഏറ്റുവാങ്ങി. പ്രിൻസിപ്പാൾ ഇ.അബ്ദുറഷീദ്, പ്രധാനധ്യാപകൻ യൂ. പി. മുഹമ്മദലി, സ്ക്കൂൾ മാനേജ്മെമെൻ്റ് കമ്മറ്റി പ്രതിനിധി പി.കെ. അബ്ദുറസാഖ് , ഡോ ഇ.ഹസ്ബുല്ല , അബ്ദുൽ ജലീൽ, വഹീദ് എന്നിവരാണ് പുരസ്കാരം ഏറ്റ് വാങ്ങിയത്. പി.എം ഫൗണ്ടേഷൻ സ്ഥാപകൻ ഡോ.പി. മുഹമ്മദലി, ചെയർമാൻ എ.പി. എം മുഹമ്മദ് അനീഷ് തുടങ്ങിയർ സംസാരിച്ചു സാമൂഹ്യമായ ഉൾച്ചേർക്കൽ ആശയത്തിലൂടെ വിവിധ പദ്ധതികൾ നടപ്പിലാക്കിയതിനുള്ള അംഗീകാരത്തിൻ്റെ മികവിനാണ് പുരസ്കാരം ലഭിച്ചത്. എൻഎസ്. എസ്, എൻ സി സി, ലിറ്റിൽകൈറ്റ്സ്, സ്കൗട്ട് ആൻ്റ് ഗൈയ്ഡ്സ് എന്നിവയിൽ നടത്തിയ മികച്ച പ്രവർത്തനങ്ങളും പുരസ്കാര നിർണ്ണയത്തിനുള്ള വഴിയായി. കഴിവുറ്റ അധ്യാപകരും, വിദ്യാർത്ഥികളും, മാനേജ്മെൻ്റും നേട്ടത്തിന് സഹായകമായതായി പി.എം ഫൗണ്ടേഷൻ ചടങ്ങിൽ ചൂണ്ടി കാട്ടി. ഒരു ലക്ഷം രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്ക്കാരം.

ചിത്രം. മികച്ച സ്കൂളിനുള്ള പി.എം ഫൗണ്ടേഷൻ പുരസ്കാരം ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്ക്കൂൾ ഏറ്റുവാങ്ങുന്നു.

Follow us on :

More in Related News