Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുടുംബാരോഗ്യ കേന്ദ്രത്തിന് സ്ഥലം നൽകി

06 Dec 2024 19:25 IST

Anvar Kaitharam

Share News :

കുടുംബാരോഗ്യ കേന്ദ്രത്തിന് സ്ഥലം നൽകി


പറവൂർ: കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ സബ് സെൻ്റർ നിർമിക്കുന്നതിന് സ്ഥലം സൗജന്യമായി വിട്ടു നൽകി കോട്ടപ്പുറം രൂപത. തുരുത്തിപ്പുറം സെൻ്റ് ഫ്രാൻസിസ് അസീസി പള്ളിയുടെ ചാത്തേടത്തുള്ള അഞ്ച് സെൻ്റ് സ്ഥലമാണ് ചേന്ദമംഗലം പഞ്ചായത്തിന് കൈമാറിയത്. ഭൂമിയുടെ ആധാരം ചേന്ദമംഗലം സബ് രജിസ്ട്രാഫീസിൽ വെച്ച് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷം പളളി വികാരി ഫാ.ജോയ് സ്രാമ്പിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി യു ശ്രീജിത്തിന് കൈമാറി. ജാൻസി ഫ്രാൻസിസ്, കെ ടി ഗ്ലിറ്റർ, ഇ ടി പ്രദീകരൻ, ഫാ.നിഖിൽ മുട്ടിക്കൽ, ടോമി കല്ലറക്കൽ, ജോസഫ് ആൻ്റണി കല്ലറക്കൽ എന്നിവർ സംസാരിച്ചു.


Follow us on :

More in Related News