Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Apr 2024 07:20 IST
Share News :
വടക്കാഞ്ചേരി.രാഹുൽ ഗാന്ധിയെ വിമർശിക്കുന്നത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒരു വാക്കുപോലും പ്രതികരിക്കാത്തതിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംഘപരിവാറിനും, കോൺഗ്രസിനും ഒരേ മനസ്സാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ 18 എംപിമാരെ ജയിപ്പിച്ച കേരള ജനത വലിയ മനോവേദനയാണ് ഇന്ന് അനുഭവിക്കുന്നത്. ബിജെപിക്ക് കേരളത്തോടുള്ള കേരള വിരുദ്ധ വികാരം യുഡിഎഫിന് ഒപ്പം നിൽക്കുന്ന ഈ എംപിമാർക്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിൻറെ ഭാഗമല്ലേ കേരളമെന്നും എന്ത് നന്മയാണ് കേരളത്തിന് കേന്ദ്രം നൽകിയതെന്നും അദ്ദേഹം ചോദിച്ചു. എൽഡിഎഫ് വടക്കാഞ്ചേരി മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എംഎൽഎ സേവിയർ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജു, സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, സിപിഎം ജില്ലാ സെക്രട്ടറി എം എം വർഗീസ്, സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എൻ ആർ ബാലൻ, എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി എ.വി വല്ലഭൻ, കോൺഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി സി ആര്‍ വത്സൻ, ആർ ജെ ഡി സംസ്ഥാന ജനറൽ സെക്രട്ടറി യുജിൻ മോറോലി, ജെഡിഎസ് ജില്ലാ പ്രസിഡൻറ് സി ടി ജോഫി കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി ഡേവിമാത്യു കാവുങ്ങൽ, ജനാധിപത്യ കേരള കോൺഗ്രസ് അഡ്വ. ജോഷി കുര്യാക്കോസ്, തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡൻറ് ഇ എം സതീശൻ, സെക്രട്ടറി പി എൻ സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു
Follow us on :
Tags:
More in Related News
Please select your location.