Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Mar 2025 22:45 IST
Share News :
കോടാലി മുരുക്കുങ്ങല്‍ പെരുമ്പിള്ളിച്ചിറ നരസിംഹസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠകര്‍മം ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. ക്ഷേത്രം തന്ത്രിയും മുന്‍ ശബരിമല മേല്‍ശാന്തിയുമായ അഴകത്ത് മനക്കല്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, കുഴിയേലി നഗര്‍ണ മനക്കല്‍ നീലകണ്ഠന്‍ നമ്പൂതിരി,മംഗലത്ത് അഴകത്ത് മനക്കല്‍ വിഷ്ണുനമ്പൂതിരി എന്നിവര്‍ പ്രതിഷ്ഠചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു.തുടര്‍ന്ന് നിത്യപൂജ,പ്രാര്‍ഥന, ദക്ഷിണ, അന്നദാനം, വൈകീട്ട് ദീപാരാധന, ശിങ്കാരിമേളം എന്നിവയുണ്ടായി. ക്ഷേത്രസമിതി ഭാരവാഹികളായ അജിത്കുമാര്‍ കുറുവത്ത്, സെക്രട്ടറി ഗിരിജ സദാനന്ദന്‍, ട്രഷറര്‍ ഒ.വി.പ്രകാശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Follow us on :
Tags:
More in Related News
Please select your location.