Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി - വൈക്കത്തെ മുതിർന്ന കോൺഗ്രസ് നേതാവ് ചെട്ടിമംഗലം പി.എൽ നിവാസിൽ പി.വി വിശ്വനാഥൻ (93).

14 Sep 2026 18:49 IST

santhosh sharma.v

Share News :

വൈക്കം: വൈക്കത്തെ മുതിർന്ന കോൺഗ്രസ് നേതാവ് വൈക്കം ചെട്ടിമംഗലം പി.എൽ നിവാസിൽ പി.വി വിശ്വനാഥൻ (93) നിര്യാതനായി. വൈക്കം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി മുൻ പ്രസിഡൻ്റ്, ഡിസിസി ജനറൽ സെക്രട്ടറി, ഡിസിസി വൈസ് പ്രസിഡൻ്റ്, കെപിസിസി അംഗം, ബാംബൂ കോർപ്പറേഷൻ ബോർഡ് മെമ്പർ, വൈക്കം അർബൻ ബാങ്ക് ഡയറക്ടർ, വൈക്കം കയർമാറ്റ്സ് പ്രസിഡന്റ്, കയർ വർക്കേഴ്‌സ് യൂണിയൻ ഐ. എൻ. റ്റി.യു.സി, വിജാഗിരി ഫാക്ടറി പ്രസിഡന്റ്

തുടങ്ങി കോൺഗ്രസിന്റെ ഒട്ടനവധി ഔദ്യോഗിക ഭാരവാഹിത്വം അദ്ദേഹം വഹിച്ചിരുന്നു. വൈക്കം ആശ്രമം ഹൈസ്കൂളിലെ അധ്യാപകനും ഹെഡ്മാസ്റ്റർ എന്നീ നിലകളിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. സംസ്കാരം നാളെ ( സെപ്തംബർ 15) ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2 ന് ചെട്ടിമംഗലത്തെ വീട്ടുവിളപ്പിൽ. ഭാര്യ - പരേതയായ ലീലമ്മ ടീച്ചർ.

മക്കൾ -ജ്യോതി സത്യൻ, പി.വി ജയൻ. മരുമക്കൾ - പരേതനായ അഡ്വ. വി വി സത്യൻ, രേഖ ജയൻ. നാളെ രാവിലെ 10ന് പരേതന്റെ ഭൗതിക ശരീരം വൈക്കം കോൺഗ്രസ് ഭവന് മുന്നിൽ പൊതുദർശനത്തിനു വെയ്ക്കും.

Follow us on :

More in Related News