Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jan 2025 18:29 IST
Share News :
പരപ്പനങ്ങാടി : പരപ്പനങ്ങാടി ടൗൺ ജി എം എൽ പി സ്കൂളിൽ പുതുവർഷാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
പരപ്പനങ്ങാടി നഗരസഭ ചെയർമാൻ
പി പി ഷാഹുൽ ഹമീദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പുതു വർഷത്തിൽ പുതുമയോടെ എന്ന പദ്ധതിയുടെ ഭാഗമായി
"സഹപാഠിക്കൊരു കൈത്താങ്ങ്" എന്ന സംരംഭത്തിന് തുടക്കം കുറിച്ചു.
(കുട്ടികൾക്ക് ബന്ധുക്കൾ നൽകുന്ന തുക
അവർ കൊണ്ട് വന്ന് സ്കൂളിൽ സ്ഥാപിച്ച ബോക്സിൽ സ്ഥാപിക്കുന്നതാണ് പദ്ധതി).
കുട്ടികളിൽ വായനാ മനോഭാവം വളർത്തുന്നതിനു വേണ്ടി ക്ലാസ്സ് തലത്തിലും സ്കൂൾ തലത്തിലും സുഹൃത്തുക്കളെ കണ്ടെത്തി വിദ്യാർത്ഥികൾ പുസ്തകങ്ങൾ കൈമാറി. കൂടാതെ അധ്യാപകരും ന്യൂ ഇയർ സുഹൃത്തിനെ കണ്ടെത്തി പരസ്പരം പുസ്തകങ്ങൾ കൈമാറി. അമ്മമാരിലെ വായന ശീലം പ്രോത്സാഹിക്കുന്നതിൻ്റെ ഭാഗമായി പരപ്പനങ്ങാടി മുഹമ്മദ് സ്മാരക വായന ശാലയുമായി സഹകരിച്ച് ആവശ്യമായ പുസ്തകങ്ങൾ എത്തിക്കാനുള്ള നടപടികൾ കൈകൊള്ളുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ചടങ്ങിൽ പ്രഥാന അധ്യാപകൻ ബോബൻ വി, പിടിഎ കമ്മിറ്റി അംഗങ്ങളായ ജംഷീർ കെ, മൻസൂർ കെ. പി, സെമീറ, സൂഫിലത്ത് , നെജ്മുദ്ദീൻ ,അബ്ദുറബ്ബ്, അധ്യാപകരായ
ഷീജ സി, വിജിഷ, മുജാഹിദ് പനക്കൽ
തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.