Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്ഥാന ജൂനിയർ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേട്ടവുമായി പരപ്പനങ്ങാടി സ്വദേശിനി പവന പവൽ

11 Jun 2025 20:55 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : തിരുവനന്തപുരം ആറ്റിങ്ങൽ ശ്രീപാദം ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന ഏഴാമത് സംസ്ഥാന ജൂനിയർ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ 80 kg കാറ്റഗറിയിൽ പരപ്പനങ്ങാടി സ്വദേശിനി പവന പവൽ ഗോൾഡ് മെഡൽ കരസ്ഥമാക്കി.


വിമല ഹൃദയ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ് താരമായ പവന ഇപ്പോൾ കൊല്ലം സ്പോർട്സ് കൗൺസിലിൻ്റെ കീഴിലാണ് പരിശീലനം നടത്തുന്നത്. ഹരിയാനയിൽ ഈ മാസം 18 മുതൽ 23 വരെ നടക്കുന്ന നാഷണൽ മൽസരത്തിലേക്ക് യോഗ്യതയും ന്നേടിയിട്ടുണ്ട്. ചെട്ടിപ്പടി ശ്രീ പാദം നിവാസിൽ പി.ആർ പവലിൻ്റെയും സന്ധ്യയുടെയും മകളാണ്

Follow us on :

More in Related News