Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാപ്പിള കലാ പഠനം, സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകളില്‍ ചേരുന്നതിന് ജൂലൈ 15 വരെ അവസരം

30 Jun 2025 15:41 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി: മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയുടെ സ്‌കൂള്‍ ഓഫ് മാപ്പിള ആര്‍ട്‌സ് കോഴ്‌സുകള്‍ക്ക് ജൂലൈ 15 വരെ അപേക്ഷിക്കാം. മാപ്പിളപ്പാട്ട്, ഒപ്പന, കോല്‍ക്കളി, ദഫ് മുട്ട്, അറബന മുട്ട് എന്നീ മാപ്പിള കലകളിലാണ് കോഴ്‌സുകള്‍ ഉള്ളത്. 7-ാം തരം പാസ് അല്ലെങ്കില്‍ 13 വയസ്സ് എന്നതാണ് കോഴ്‌സിന് ചേരുന്നതിനുള്ള ചുരുങ്ങിയ പ്രായപരിധി. 13 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് വേണ്ടിയുള്ളതാണ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍. വിശദാംശങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും അക്കാദമി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0483 2711432/7902711432.

മലപ്പുറം, കോഴിക്കോട്, പത്തനംതിട്ട, തൃശൂര്‍, എറണാകുളം, കാസര്‍ഗോഡ്, വയനാട് ജില്ലകളിലുള്ള അഫിലിയേറ്റഡ് കേന്ദ്രങ്ങളിലും മാപ്പിള കലാ പഠന കോഴ്‌സുകളില്‍ ചേരുന്നതിന് സൗകര്യമുണ്ട്. വിവിധ ജില്ലകളിലെ അഫിലിയേറ്റഡ് സെന്ററുകളുമായി ബന്ധപ്പെടുന്നതിനുള്ള ഫോണ്‍ നമ്പറുകള്‍ അക്കാദമി ഓഫീസില്‍ നിന്ന് ലഭിക്കും.

Follow us on :

More in Related News