Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓപ്പറേഷന്‍ നുംഖോര്‍; രാജ്യവ്യാപകമായി കസ്റ്റംസ് റെയ്ഡ്, പൃഥ്വിരാജിന്‍റെയും ദുല്‍ഖറിന്‍റെയും വീട്ടില്‍ പരിശോധന

23 Sep 2025 12:49 IST

Jithu Vijay

Share News :

കൊച്ചി : മലയാള സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖർ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. പൃഥ്വിരാജിന്റെ തേവരയിലുള്ള വീട്, ദുല്‍ഖർ സല്‍മാന്റെ പനമ്പിള്ളി നഗറിലുള്ള വീട് എന്നിവിടങ്ങളിലാണ് പരിശോധന. കേരളത്തില്‍ 30 ഇടങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്. തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം, ജില്ലകളിലെ 30 കേന്ദ്രങ്ങളിലാണ് പരിശോധന.


വിദേശത്ത് നിന്നും ആഡംബര വാഹനങ്ങള്‍ ഭൂട്ടാനില്‍ ഇറക്കുമതി ചെയ്ത് അവിടെ വ്യാജ മേല്‍വിലാസമുണ്ടാക്കി അവിടെ രജിസ്റ്റർ ചെയ്യ്ത് നികുതി വെട്ടിച്ച്‌ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കെത്തിക്കുന്നു. ഇത്തരത്തില്‍ നികുതി വെട്ടിക്കുന്ന ഏജന്‍റുമായി കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണമാണ് പ്രമുഖരിലേക്ക് എത്തിനില്‍ക്കുന്നത്.


ഭൂട്ടാനില്‍ നിന്നും ഇന്ത്യയിലേക്കെത്തിക്കുന്ന വാഹനങ്ങള്‍ക്ക് മറ്റ് വിദേശ രാജ്യങ്ങളെ അപേക്ഷിച്ച്‌ നേക്കുമ്പോൾ നികുതി കുറവാണ്. ഇതനുസരിച്ചാണ് ഭൂട്ടാൻ കേന്ദ്രീകരിച്ച്‌ നികുതി വെട്ടിപ്പ് നടക്കുന്നത്. 150 ഓളം അഡംബര വാഹനങ്ങള്‍ ഇത്തരത്തിൽ

രാജ്യത്തേക്കെത്തിച്ചിട്ടുണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം.

Follow us on :

More in Related News