Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുന്ദമംഗലത്ത് വ്യാപാര മേളയ്ക്ക് ശേഷം മാലിന്യം പറമ്പിൽ ഉപേക്ഷിച്ചു: കൊതുക് ശല്യത്തിൽ നാട്ടുകാർ ദുരിതത്തിൽ

27 Jul 2025 19:49 IST

Basheer Puthukkudi

Share News :

കുന്ദമംഗലം : അടുത്തിടെ കുന്ദമംഗലത്ത് നടന്ന വ്യാപാര മേളയ്ക്ക് ശേഷം പ്രദേശത്ത് മാലിന്യം തള്ളിയത് പ്രദേശവാസികൾക്ക് ദുരിതമാവുന്നു. മേളക്കാര്‍ ഉപയോഗിച്ച പ്ലാസ്റ്റിക് പൊതികളും ഭക്ഷണശിഷ്ടങ്ങളും മേള നടന്ന പറമ്പിലാണ് തള്ളിയത്. ഇതേ തുടർന്ന് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുന്നതായി പ്രദേശവാസികൾ പരാതിപ്പെടുന്നു.


മാലിന്യം നീക്കം ചെയ്യാതെ തള്ളിയതിനെത്തുടർന്ന് പ്രദേശത്ത് കൊതുകുകൾ വലിയ തോതിൽ പെരുകിയതിനാൽ രാത്രികാലങ്ങളിൽ സമീപത്തെ വീടുകളിൽ താമസിക്കാൻ പറ്റാത്ത അവസ്ഥയാണ്.

 ഡെങ്കിപ്പനി, വൈറല്‍ പനികൾ തുടങ്ങിയതിന്റെ ഭീഷണിയും ഉയർന്നിട്ടുണ്ട്.


മേള കഴിഞ്ഞിട്ട് രണ്ടു മാസത്തോളമായി. പഞ്ചായത്തിൽ നിന്ന് 45 ദിവസത്തേക്ക് അനുമതി വാങ്ങിയാണ് ഇവിടെ വ്യാപാര മേള സംഘടിപ്പിച്ചത്. ഇതിനു വേണ്ട തുകയും പഞ്ചായത്തിൽ അടച്ചിട്ടുണ്ട്. എന്നാൽ പഞ്ചായത്തിലെ കടകളിൽ നിന്ന് ഹരിത കർമ്മസേനക്കാർ മാലിന്യം ശേഖരിക്കുന്നുണ്ടെങ്കിലും മേളക്കാർ ഇവർക്ക് നൽകാതെ മാലിന്യം പറമ്പിൽ തള്ളി പോവുകയായിരുന്നു. ഇവർക്കെതിരെ കർശന നടപ്പടി സ്വീകരിക്കാൻ പഞ്ചായത്ത് തയ്യാറാവണമെന്ന് കുന്ദമംഗലം പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മറ്റി യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് അരിയിൽ മൊയ്തീൻ ഹാജി അധ്യക്ഷനായി. ജനറൽ സെക്രട്ടറി എം ബാബുമോൻ, ' സി അബ്ദുൽ ഗഫൂർ, യു.സി മൊയ്തീൻകോയ,പി അബുഹാജി, വി.കെ ബഷീർ , ഷിഹാബ് പൈങ്ങോട്ടുപുറം,സി.പി ശിഹാബ് എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News