Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മേപ്പയ്യൂരിൽ മിനിലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.

24 Nov 2024 22:54 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: മേപ്പയൂർ കൂനം വെള്ളിക്കാവിൽ ലോറിയും സ്കൂട്ടറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കൊയിലാണ്ടി ബപ്പൻകാട് ഹിറാ ഹൗസിൽ നൂറുൽ അമീൻ (49 )ആണ് മരണപ്പെട്ടത്.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നൂറുൽ അമീന്റെ കൂടെ ഉണ്ടായിരുന്ന ഗുരുതരമായി പരിക്കേറ്റ എടക്കുളം സ്വദേശി സജീവനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരേതനായ ഹംസയുടെയും സഫിയയുടെയും മകനാണ് നൂറുൽ അമീൻ ഭാര്യ: സമീറ ചെങ്ങോട്ടുകാവ്. മക്കൾ: ഫാത്തിമ ഫിദ, രിഫാഈ, ദുൽഖിഫിലി. സഹോദരങ്ങൾ: ഹാരിസ്, ജെറീഷ്, ജാഫർ, നബീൽ, ആദിൽ.

Follow us on :

Tags:

More in Related News