Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തിൽ കെ പി പി എൽ ഗേറ്റിന് മുന്നിൽ തൊഴിലാളികൾ ധർണ്ണാ സമരം നടത്തി.

30 Jan 2026 16:21 IST

santhosh sharma.v

Share News :

വെള്ളൂർ: കെ പി പി എൽ എംപ്ലോയിസ് & വർക്ക് മെൻ അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തിൽ കെ പി പി എൽ ഗേറ്റിന് മുന്നിൽ ധർണ്ണാ സമരം നടത്തി. സ്ഥിരം ജീവനക്കാരുടെ പോസ്റ്റിംഗ് ഓർഡർ നടത്തുക, കരാർ തൊഴിലാളികളുടെ സേവന-വേതന കരാർ പുതുക്കി നിശ്ചയിക്കുക എന്നി അവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് നടത്തിയ ധർണ്ണ സമരം കെ പി സി സി ജനറൽ സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉത്ഘാനം ചെയ്തു. പി .വി പ്രസാദ്, എം.വി മനോജ്, പി.വിസുരേന്ദ്രൻ, എം.എൻ ദിവാകരൻ നായർ, സുജിത് സുരേന്ദ്രൻ, കെ.പി ജോസ്, വി.ടി ജയിംസ്, പി.എസ് ബാബു, ടി.കെ കുര്യാക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു. തൊഴിലാളികൾ അടക്കം നിരവധി പേർ ധർണ്ണാ സമരത്തിൽ പങ്കെടുത്തു. 

Follow us on :

More in Related News