Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തില്‍ നവരാത്രി നൃത്തസംഗീതോത്സവം തുടങ്ങി

04 Oct 2024 19:29 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തില്‍ നവരാത്രി നൃത്തസംഗീതോത്സവം തുടങ്ങി

കൊടകര: പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തില്‍ നവരാത്രി നൃത്തസംഗീതോത്സവത്തിന് തുടക്കമായി. ക്ഷേത്രം തന്ത്രിമാരായ തെക്കേടത്ത് പെരുമ്പടപ്പ് ദാമോദരന്‍ നമ്പൂതിരി, അഴകത്ത് ഹരീഷ്‌നമ്പൂതിരി, ഊരാളന്‍ പടിഞ്ഞാറംകുന്നത്ത് ജയസൂര്യ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു. തുടര്‍ന്നു നടന്ന യോഗം  സീരിയല്‍ താരം ശിവാനിമേനോന്‍ ഉദ്ഘാടനം ചെയ്തു. പിന്നണിഗായിക വര്‍ഷവിക്രം മുഖ്യാതിഥിയായി. പൂനിലാര്‍ക്കാവ് ദേവസ്വം പ്രസിഡന്റ് ് ഡി.നിര്‍മ്മല്‍ അധ്യക്ഷത വഹിച്ചു. ദേവസ്വം സെക്രട്ടറി ഇ.രവീന്ദ്രന്‍, പ്രോഗ്രാം കണ്‍വീനര്‍ രാമചന്ദ്രന്‍ പയ്യാക്കല്‍ എന്നിവര്‍ സംസാരിച്ചു.  നവരാത്രി സംഗീത മണ്ഡപത്തില്‍ രാധേയം നൃത്തവിദ്യാലയത്തിന്റെ രംഗപൂജയും അരങ്ങേറി.


Follow us on :

More in Related News