Wed Jun 4, 2025 6:30 AM 1ST

Location  

Sign In

നവജീവൻ വായനശാല യു. കലാനാഥൻ മാസ്റ്റർ സ്മാരക നവജീവൻ ജനപ്രിയ പുരസ്കാരർഹരെ പ്രഖ്യാപിച്ചു.

01 Mar 2025 21:13 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : നവജീവൻ വായനശാല യു. കലാനാഥൻ മാസ്റ്റർ സ്മാരക നവജീവൻ ജനപ്രിയ പുരസ്കാരർഹരെ പ്രഖ്യാപിച്ചു. ഇത്തവണ ഏറ്റവും മികച്ച ജനപ്രതിനിധിക്ക് വേണ്ടിയുള്ള പുരസ്കാരത്തിന് വേണ്ടി മലപ്പുറം ജില്ലയിലെ പഞ്ചായത്ത്, മുനിസിപാലിറ്റികളിലെ ജനപ്രതിനിധികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു, സായി കിഷോർ, സി. അബ്ദുൽ റഷീദ്, വി. കെ. സൂരജ് തുടങ്ങിയവർ അടങ്ങിയ മൂന്നംഗ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.



വള്ളിക്കുന്ന് പഞ്ചായത്ത് 6-ആം വാർഡ് അംഗം കെ. വി. അജയ് ലാൽ പുരസ്കാരത്തിനർഹനായി. പ്രത്യേക പുരസ്കാരത്തിന് മഞ്ചേരി മുനിസിപാലിറ്റി 3-ആം ഡിവിഷൻ അംഗം അഹമ്മദ് ഹുസൈൻ മേച്ചേരിയെയും തെരഞ്ഞടുത്തു. പുരസ്കാര സമർപ്പണ ചടങ്ങ് ഉടൻ തന്നെ ഉണ്ടാകുമെന്ന് നവജീവൻ വായനശാല സെക്രട്ടറി മനീഷ് കെ. പി, പ്രസിഡൻ്റ് വിനോദ്കുമാർ തള്ളശ്ശേരി എന്നിവർ അറിയിച്ചു.

Follow us on :

More in Related News