Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Dec 2024 11:16 IST
Share News :
തിരൂരങ്ങാടി : ഇന്ത്യയുടെ സാമ്പത്തിക കുതിപ്പിന് തുടക്കമിട്ട ആധുനിക ഇന്ത്യക്ക് അടിത്തറ പാകിയ, ജാഡകളും നാട്യങ്ങളുമില്ലാതെ ഒരു രാഷ്ട്രത്തെ നയിക്കാൻ കഴിയുമെന്ന് തെളിയിച്ച മുൻ പ്രധാന മന്ത്രി ഡോ: മൻമോഹൻ സിംഗിൻ്റെ അനുസ്മരണംയോഗം , നന്നമ്പ്ര മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കൊടിഞ്ഞി ഫാറൂഖ് നഗറിൽ വെച്ച് നടന്നു . ആർ എസ് പി ജില്ലാ സെക്രട്ടറി പനക്കൽ സിദീഖ് അനുസ്മര പ്രഭാഷണം നടത്തി. ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് ഷാഫി പൂക്കയിൽ അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പ്രധിനിധികളായ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി പനയത്തിൽ ജാഫർ . സി പി ഐ മോഹനൻ .വെൽഫെയർ പാർട്ടി സെക്രട്ടറി ആലംഗീർ, നന്നമ്പ്ര പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ വി മൂസക്കുട്ടി.ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി .ഭാസ്കരൻ പുല്ലുണി മുസ്‌തഫ ചെറുമുക്ക് തുടങ്ങിയവർ പ്രസംഗിച്ചു .ചടങ്ങിൽ യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് ഷഫീഖ് ചമ്മട്ടി നന്ദിയും പറഞ്ഞു
Follow us on :
Tags:
More in Related News
Please select your location.