Fri Jul 11, 2025 7:41 AM 1ST
Location
Sign In
04 Apr 2025 21:37 IST
Share News :
മുക്കം: ഓഡെ പെക് ശിൽപ്പശാല നാളെ രാവിലെ മുക്കം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടത്തുന്നു. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന കേരളത്തിലെ വിദ്യാസമ്പന്നരായ ഉദ്യോഗാർത്ഥികളെ കേരള സർക്കാരിന്റെ ഉത്തരവാദിത്വത്തിലും നിയന്ത്രണത്തിലും ജോലി നേടിക്കൊടുക്കുകയും അതിന് സൗകര്യങ്ങൾ ഒരുക്കി കൊടുക്കുകയും ചെയ്യുന്ന കേരള സർക്കാർ സ്ഥാപനമാണ് ഒഡെപെക് കേരള.
വിദേശങ്ങളിൽ നല്ല ജോലി നേടുകയെന്നത് കേരളത്തിലെ തൊഴിൽ രഹിതരായ എല്ലാവരുടെയും മോഹമാണ്.അത് സർക്കാർ സഹായത്തോടുകൂടിയും ഉത്തരവാദിത്വത്തോടു കൂടിയും ചെയ്യുന്ന സ്ഥാപനമാണ് ഒഡെപെക്.ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ആയിരക്കണക്കിന് ആളുകളെയാണ് ഒഡെപെക് മുഖേന വിദേശ രാജ്യങ്ങളിലേക്ക് ജോലിക്ക് അയച്ചിരിക്കുന്നത്.പ്രധാനമായും ആരോഗ്യ മേഖലയിൽ ജീവനക്കാർക്ക് വലിയ സാധ്യതയാണ് ഇത് തുറന്നു വെക്കുന്നത്.വിദേശ ഭാഷാപഠനം ആവശ്യമാണെങ്കിൽ സൗജന്യമായ പഠിപ്പിക്കാനും സർട്ടിഫിക്കറ്റ് നൽകാനും ഒഡെപെകിന് അനുവാദമുണ്ട്.ഇങ്ങനെ ജോലി ആഗ്രഹിക്കുന്നവർക്ക് വേണ്ടി മുക്കം മത്തായി ചാക്കോ പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഒരു ശിൽപശാല സംഘടിപ്പിക്കുന്നത്.
Follow us on :
Tags:
Please select your location.