Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Feb 2025 12:42 IST
Share News :
മുക്കം:രണ്ടു വര്‍ഷത്തിലധികമായി മുടങ്ങിക്കിടക്കുന്ന മുക്കം അങ്ങാടിയിലെ കുടിവെള്ള വിതരണം പുനസ്ഥാപിക്കാനാവശ്യമായ നടപടികളെടുക്കണമെന്നാവശ്യപ്പെട്ട് നഗരസഭയിലെ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നഗരസഭാ ചെയര്‍മാന്‍ പി.ടി ബാബുവിന്‍റെ നേതൃത്വത്തില്‍ കൊടുവള്ളിയിലുള്ള വാട്ടര്‍ അതോറിറ്റി അസി.എഞ്ചിനീയറുടെ ഓഫീസിനു മുമ്പില്‍ ധര്‍ണ നടത്തി. .കുടിവെള്ള വിതരണം മുടങ്ങിയതുമൂലം മുക്കംഅങ്ങാടിയിലെ നൂറുകണക്കിന് വ്യാപാരസ്ഥാപനങ്ങളും മറ്റു സ്ഥാപനങ്ങളും പ്രതിദിനം മുക്കത്തെത്തുന്ന ആയിരക്കണക്കിന്ജനങ്ങളുമുള്‍പ്പെടെയുള്ളവര്‍ തീരാദുരിതത്തില്‍ ആയിരിക്കുകയാണ്.
മുക്കം അങ്ങാടിയിലെ നിലവിലുള്ള വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ്ലൈന്‍ വളരെ പഴക്കമുള്ളതും ടൗണില്‍ റോഡ് വികസനം നടപ്പാവുന്നതിനും ഏറെ നാള്‍ മുമ്പ് സ്ഥാപിച്ചതും ആണ്. ഇത് റിപ്പയര്‍ ചെയ്യുന്നതിന് പ്രായോഗികമായ പ്രയാസങ്ങള്‍ നിരവധിയാണ്. മാത്രമല്ല, അനുദിനം വികസിച്ചുവരുന്ന മുക്കം അങ്ങാടിയുടെകുടിവെള്ളപ്രശ്നങ്ങള്‍പരിഹരിക്കുന്നതിന് ഇപ്പോഴുള്ള സംവിധാനങ്ങള്‍ അപര്യാപതവുമാണ്. മുക്കം അങ്ങാടിയുടെ സൗന്ദര്യവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം വരാത്തരീതിയില്‍ നിലവിലുള്ള റോഡരികിലെ ഡ്രൈനേജ് സംവിധാനം വഴിയോ കടകള്‍ക്കു പിറകിലൂടെയോ പുതിയ പൈപ്പ് ലൈന്‍ സ്ഥാപിച്ചുകൊണ്ട് കുടിവെള്ളമെത്തിക്കാന്‍നടപടിയുണ്ടാകണമെന്ന് കൗണ്‍സിലര്‍മാര്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു. സമരത്തിന് ഡപ്യൂട്ടി ചെയര്‍പേഴ്സണ്‍ അഡ്വ. കെ.പി ചാന്ദ്നി, സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ സത്യനാരായണന്‍ മാസ്റ്റര്‍, വി. കുഞ്ഞന്‍ മാസ്റ്റര്‍, കൗണ്‍സിലര്‍മാരായ രജനി. എം.വി, ജോഷില സന്തോഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Follow us on :
Tags:
More in Related News
Please select your location.