Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ട മുഴി പാലം ഉടൻ ഗതാഗത യോഗ്യമാക്കണം: വെൽഫെയർ പാർട്ടിയുടെ സമര സായാഹ്ന ധർണ്ണ ഇന്ന് 4 മണിക്ക് '

16 Feb 2025 13:01 IST

UNNICHEKKU .M

Share News :

മുക്കം:കാരശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് നിര്‍മ്മിക്കുന്ന കോട്ടമുഴിക്കടവ് പാലത്തിന്റെ പണി വേഗത്തിലാക്കി ഉടന്‍ ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് വെല്‍ഫയര്‍ പാര്‍ട്ടി സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം നാല് മണിക്ക് കോട്ടമ്മല്‍ അങ്ങാടിയില്‍ സമരസായാഹ്നം നടക്കും. പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് ഷംസുദ്ദീന്‍ ചെറുവാടി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ മണ്ഡലം പ്രസിഡന്റ് ചന്ദ്രന്‍ കല്ലുരുട്ടി മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി.കെ അബൂബക്കര്‍ മാസ്റ്റര്‍, കെ.ജി സീനത്ത് എന്നിവരുടെ നേതൃത്ത്വത്തില്‍ നടക്കുന്ന സമരസായാഹ്നത്തില്‍ വിവിധ ജനനേതാക്കള്‍ ഐക്യദാര്‍ഢ്യമര്‍പ്പിക്കും. വെല്‍ഫയര്‍ പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ ടി ഹമീദ് അധ്യക്ഷത വഹിക്കും. കെ.ടി മന്‍സൂര്‍, കെ.പി അബ്ദുറഹിമാന്‍, ഗ്രാമ പഞ്ചായത്ത് അംഗം ഷംലൂലത്ത് വി, ദാസന്‍ കൊടിയത്തൂര്‍, ഷരീഫ് അമ്പലക്കണ്ടി, ജ്യോതിബസു, റഫീഖ് കുറ്റിയോട്ട്, ഇ.എന്‍ നദീറ, ബാവ പവര്‍വേള്‍ഡ് എന്നിവര്‍ പങ്കെടുക്കും. 

നിര്‍മ്മാണമാരംഭിച്ച് ഒരു വര്‍ഷത്തോളമായങ്കിലും പ്രവൃത്തിയിലെ മെല്ലെപോക്ക് തുടരുകയാണ്. ഇരു പഞ്ചായത്തുകളിലേയും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ദുരിതം അനുഭവിക്കുകയാണ്.അശാസ്ത്രീയ നിര്‍മ്മാണം മൂലം സംരക്ഷണഭിത്തി 20 മീറ്ററിലധികം തകര്‍ന്ന് പുഴയിലേക്ക് പതിച്ചത് മാസങ്ങള്‍ക്ക് മുന്‍പാണ്. നിരവധി ബൈക് യാത്രികരാണ് പാലത്തിനും സമീപത്തുമായി അപകടത്തില്‍പെടുന്നത്.

Follow us on :

More in Related News