Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അവധിക്കാലം ആസ്വാദനവും സമ്പാദ്യവുമാക്കി കുഞ്ഞുങ്ങളുടെ പെട്ടിക്കടകൾ; എം.എൽ എ യെത്തി ഉദ്ഘാടനവും ആവേശത്തിനുള്ള കരുത്താക്കി.

01 May 2025 14:26 IST

UNNICHEKKU .M

Share News :



മുക്കം: അവധിക്കാലം ആസ്വദനവും സമ്പാദ്യവുമാക്കി കുഞ്ഞുങ്ങളുടെ കുട്ടിക്കടകൾ ശ്രദ്ധതേടുന്നു. ഉദ്ഘാടനത്തിൽ എം എൽ എ നേരിട്ടെത്തിയതും, പോക്കറ്റ് മണിക്കായി സമ്പാദിക്കാനുള്ള ബിസിനസ് മനസ്സിന് കൂടുതൽ ആവേശവും കരുത്തുമായി. തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫാണ് കല്ലുരുട്ടിയിലെ'പുഞ്ചാരത്ത് കുരുന്നുകളുടെ കുട്ടികടകൾ ഉദ്ഘാടനം ചെയ്യാൻ എത്തിയത്. ഇതാകട്ട വിദ്യാർത്ഥികൾക്ക്ആവേശവും ഗ്രാമത്തിന് പുളക കാഴ്ച്ചകളായി മാറിയത്. മധ്യവേനലവധിയിൽ കുട്ടികൾ ചേർന്നൊരുക്കിയ മിട്ടായിക്കട കേട്ടറിഞ്ഞാണ് എംഎൽഎ അവിടെ എത്തിയത്.കേരള ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു എംഎൽഎ കുട്ടികളുടെ കട ഉദ്ഘാടനത്തിനായി എത്തുന്നുവെന്ന സവിശേഷതയും കല്ലുരുട്ടി ഗ്രാമത്തിന് മറക്കാനാവാത്തതാക്കി .ഉദ്ഘാടനം ചെയ്യുക മാത്രമല്ല കുരുന്നുകളുടെ കൈകളിൽ നിന്ന് എം എൽഎ തേൻ മിഠായികൾ വാങ്ങി അവർക്ക് തന്നെ സമ്മാനിച്ചാണ് മടങ്ങിയത് അതേ സമയം നാട്ടുകാരും ഒപ്പം ചേർന്നപ്പോൾ നവ്യനുഭവമായി.കല്ലുരുട്ടിയിലെ നഹാസ് സെറീൻ ദമ്പതികളുടെ മക്കളായ മുഹമ്മദ് സിയാൻ, മുഹമ്മദ് സാമിൽ, സുഹൃത്തുക്കളായ നിജു, അനന്തു, ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. അഭിജിത്ത് മുരളിയാണ് ഈ കൂട്ടായ്മയ്ക്ക് പ്രചോദനമായി മുന്നിൽ നിൽക്കുന്നത്. സ്കൂൾ അടച്ചപ്പോൾ കുരുന്നുകൾ തന്നെയാണ് ഈ ഒരു ആശയം മുന്നോട്ട് വെച്ചത്. അതിനായി നിലമൊരുക്കി കട സംവിധാനമാക്കിയതും അവർ തന്നെ.

സമീപത്തെ ഗ്രൗണ്ടിൽ എത്തുന്ന കുട്ടികളാണ് ഇവരുടെ കസ്റ്റമേഴ്‌സ്. എല്ലാത്തരം മിഠായികളുമുണ്ട്. ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലും ഈ കുരുന്നുകൾ മുൻപന്തിയിലുണ്ട്.

ചിത്രം: കല്ലുരുട്ടിയിലെ കുട്ടികളുടെ കട ലിൻ്റോ ജോസഫ് എം.എൽ എ ഉദ്ഘാടനം ചെയ്യുന്നു.

Follow us on :

More in Related News