Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എൻ്റെ ആദ്യ ഒപ്പ് : വലിചെറിയൽ ശീലമില്ലാത്ത എൻ്റെ നാടിന് പ്രഖ്യാപനവുമായി

01 Jan 2025 19:55 IST

UNNICHEKKU .M

Share News :


മുക്കം:പുതുവർഷത്തിൽ എന്റെ ആദ്യ ഒപ്പ് വലിച്ചെറിയൽ ശീലമില്ലാത്ത എന്റെ നാടിന് എന്ന ക്യാമ്പയിൻ തുടങ്ങി.മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി വലിച്ചെറിയൽ വിരുദ്ധ വാരത്തോടനുബന്ധിച്ച് വഴിയോരങ്ങളിലല്ല, വലിച്ചെറിയുന്നവരുടെ മനസിലാണ് മാലിന്യം എന്ന ആശയത്തിൽ എൻ എസ് എസ് വിദ്യാർത്ഥികൾ ഓമശ്ശേരി ടൗണിൽ നടത്തിയ സിഗ്നേച്ചർ ക്യാമ്പയിൻ നടത്തിയത്.. അൽ ഇർഷാദ് ആർട്സ് ആൻ്റ് സയൻസ് വിമൻസ് കോളേജ് നാഷ്ണൽ സർവീസ് സ്കീം യൂണിറ്റിൻ്റെ നേതൃത്വത്തിലാണ് ജില്ലാ ശുചിത്വ മിഷൻ, ഓമശ്ശേരി ഗ്രാമപഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്. പുതുവർഷത്തിലെ എൻ്റെ ആദ്യ ഒപ്പ് വലിച്ചെറിയൽ ശീലമില്ലാത്ത എന്റെ നാടിന് എന്ന പ്രഖ്യാപനത്തിലായിരുന്നു ഒരോരുത്തരും വെളുത്ത ക്യാൻവാസിൽ ഒപ്പുവച്ചത്. ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫാത്തിമ അബുഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി, അൽ ഇർഷാദ് ഇൻസ്റ്റിറ്റ്യൂഷൻസ് ജനറൽ സെക്രട്ടറി ഉസൈൻ മേപ്പള്ളി, പഞ്ചായത്തംഗങ്ങളായ അബ്ദുൾ നാസർ, രാധാമണി എം എം , സുഹറ ഒ പി , മൂസ നെടിയേടത്ത്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ലിജോ ജോസഫ്, സ്റ്റാഫ് സെക്രട്ടറി കൃപ രഞ്ജിത്, സംഗീത, ഹരിത സേന കോർഡിനേറ്റർ സ്വീറ്റി എന്നിവർ പ്രസംഗിച്ചു. ഫാത്തിമ സന, ദേവിക എൻ, ഫാത്തിമ ഹിബ , ഫാത്തിമ അസ്ന എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News