Tue Dec 12, 2023 10:56 PM 1ST
Location
Sign In
മുസ്ലിം ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദ് (65) അന്തരിച്ചു. മൂന്ന് മാസമായി ചികിത്സയിലായിരുന്ന അദ്ദേഹം രാത്രി 11.30ഓടെയാണ് മരിച്ചത്. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി, ജില്ലാ ജനറൽ സെക്രട്ടറി, യുഡിഎഫ് ജില്ലാ കൺവീനർ, തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വിവിധ യുഡിഎഫ് സർക്കാരുകളുടെ കാലത്ത് കെൽ, ഹോർട്ടികോർപ്, സിഡ്കോ എന്നിവയുടെ ചെയർമാനായും സേവനമനുഷ്ഠിച്ചു.
Please select your location.