Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Feb 2025 07:24 IST
Share News :
തിരൂരങ്ങാടി : മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിൻ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി മുന്നിയൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ അങ്ങാടികളിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. രാവിലെ എട്ടുമണിക്ക് ആരംഭിച്ച ശുചീകരണ പ്രവർത്തനം ബഹുമാനപ്പെട്ട മൂന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. എൻ എം സുഹറാബി ഉദ്ഘാടനം നിർവഹിച്ചു.
മൂന്നിയൂർ ഗ്രാമപഞ്ചായത്തിലെ എല്ലാ ടൗണുകളും മാർച്ച് 31ന് മുന്നേ ഹരിത സുന്ദര ടൗണുകളായി പ്രഖ്യാപിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി മുനീർ മാസ്റ്റർ, മെമ്പർമാരായ ഷംസുദ്ദീൻ മനമ്മൽ, കല്ലൻ ഹുസൈൻ, CDS ചെയർപേഴ്സൺ വി കെ ശരീഫ. പഞ്ചായത്ത് സെക്രട്ടറി നസീല CA, ജൂനിയർ സൂപ്രണ്ട് അബ്ദുൽ റഷീദ് N,ഹെൽത്ത് ഇൻസ്‌പെക്ടർ ദീപ്തി പി നായർ ഹരിത കേരളം മിഷൻ RP ഫായിസ്, വ്യാപാരി വ്യവസായി പ്രസിഡന്റ് മുജീബ്,,ഗ്രീൻ വോംസ് പ്രൊജക്റ്റ് അസോസിയേറ്റ് ഉമർ മുഖ്‌താർ എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.