Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Mar 2025 19:45 IST
Share News :
മുക്കം : മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി മുക്കത്തെ സമ്പൂർണ മാലിന്യമുക്ത ഹരിതസഭയായി തിരുവാനമ്പാടി നിയോജകമണ്ഡലം എം ൽ എ ലിന്റോ ജോസഫ് പ്രഖ്യാപനം നടത്തി . നഗരസഭാ ചെയർമാൻ പി ടി ബാബു അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ: കെ.പി ചാന്ദിനി. പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമീപ ദിവസങ്ങളിൽ നഗരസഭയിലെ 33 വാർഡുകളും വാർഡുകളിലെ സ്കൂളുകൾ, അംഗൻവാടികൾ, മറ്റു പൊതു സ്ഥാപനങ്ങളെയും നഗരത്തിലെ പൊതു ഇഡങ്ങളെയും മാലിന്യ മുക്തമായി പ്രഖ്യാപിച്ച ശേഷമാണ് നഗരസഭയെ മാലിന്യ മുക്തമായി പ്രഖ്യാപിച്ചത്. മാലിന്യം വേർതിരിക്കാൻ ഹരിതകർമ്മ സേനയ്ക്ക് യൂസേർഫീ കൈമാറൽ, സംസ്കരണം തുടങ്ങിയ മേഖലയിലെ മാതൃകാ പ്രവർത്തനം കാഴ്ചവെച്ച വീട്, സ്ഥാപനങ്ങൾ എന്നിവർക്ക് ആദരവ് നൽകി. നഗരത്തിലെത്തുന്നവർക്ക് അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി പൊതു സ്ഥലങ്ങളിൽ ഇരട്ട ബിന്നുകൾ, എല്ലാ വാർഡുകളിലും ശുചിത്വ സന്ദേശ ബോർഡുകൾ , ഡിവൈഡറുകളിലും കൈവരിയിലും പൂച്ചെട്ടി വെച്ചുപിടിപ്പിക്കൽ , ഭിത്തികളിലും മറ്റും ശുചിത്വ സന്ദേശങ്ങൾ, കൈവരികളിലും മറ്റും പെയ്ന്റിംഗ് തുടങ്ങിയ പ്രവർത്തികൾ നടത്തിയും വീടുകളിലെ അജൈവ മാലിന്യങ്ങൾ വൃത്തിയായി സൂക്ഷിച്ചു ഹരിതകർമസേനക്ക് കൈമാറുന്നതിനായി എല്ലാ വീടുകളിലും ഒരു ചാക്കും ഒരു പ്ലാസ്റ്റിക് ബിന്നും നടപ്പാക്കിയിട്ടുണ്ട്. എല്ലാ വാർഡുകളിലും മൈക്ക് അനൗൺസ്‌മെന്റ് നടത്തിയിട്ടുണ്ട്. കൂടാതെ വീടുകളിലെ ജൈവമാലിന്യ സംസ്കരണത്തിനായി റിങ് കമ്പോസ്റ്റ്, ബയോഗ്യാസ് പ്ലാന്റ് , കിച്ചൻ ബിൻ , ജി ബിൻ , തുടങ്ങിയവയും നഗരസഭാ നല്കിയിട്ടുണ്ട്. നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ പരിശോധനയും കുറ്റക്കാരെ കണ്ടെത്തി നിയമ ലംഘനത്തിന് പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. പ്രഖ്യാപനത്തിനു ശേഷം എല്ലാ ദിവസവുംപൊതുഇടങ്ങളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തുന്നതാണ്.
എല്ലാ വീട്ടുകാരും സ്ഥാപനങ്ങളും മാലിന്യങ്ങൾ കൃത്യമായി വേർതിരിച്ചു അജൈവ മാലിന്യങ്ങൾ ഹരിതകർമസേനയ്ക്ക് നൽകിയും ജൈവമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിച്ചും നഗരത്തിന്റെ വൃത്തി നിലനിർത്തി പരിസ്ഥിതി സംരക്ഷണത്തിൽ പങ്കാളിയാവണമെന്നും ചെയർമാൻ അറിയിച്ചു.ചടങ്ങിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി യർമാൻമാരായ വി.കുഞ്ഞൻ, ഇ. സത്യനാരായണൻ, അബ്ദുൾ മജിദ്, കൗൺസിലർമാരായ ഗഫൂർ കല്ലുരുട്ടി, വേണു കല്ലുരുട്ടി, വേണുഗോലൻ എം.ടി, എഅബ്ദുൾഗഫൂർ ,എൻ.ബി വിജയകുമാർ, മോഹനൻ കെ ,ടി.കെ സാമി, എന്നിവർ സംസാരിച്ചു. രാഷ്ട്രപതി വിശ്രഷ്ട സേവന ബഹുമതി അർഹനായ പി ഉണ്ണികൃഷ്ണനെ ചടങ്ങിൽ ആദരിച്ചു.ആരോഗ്യ സ്റ്റാൻ്റിംഗ് ചെയർപേഴ്സൻ പ്രജിതാ പ്രദീപ് സ്വാഗതവും സെക്രട്ടറി ബിബിൻ ജോസഫ് നന്ദി രേഖപ്പെടുത്തി.
.................. ...... ...................... .............
മാലിന്യ ഖരണം ബിന്നും ' ചാക്കും നൽകി.
മുക്കം : മുഴുവൻ വീടുകളിലും അജൈവ മാലിന്യ ശേഖരണത്തിനായി ബിന്നും ചാക്കും നൽകി സംസ്ഥാനത്തിന് മാതൃകയായിരിക്കുകയാണ് മുക്കം നഗരസഭ. വീടുകളിലെ അജൈവ മാലിന്യങ്ങൾ വേർതിരിച്ചു മഴനനയാതെയും എലികൾ പൂച്ചകൾ തുടങ്ങിയ ജീവികൾ വലിച്ചു കീറാതെയും സൂക്ഷിച്ചു നൽകുന്നതിന് 60 ലിറ്റർ പ്ലാസ്റ്റിക് ബിന്നും പ്രിന്റ് ചാക്കുമാണ് തികച്ചും സൗജന്യമായി എല്ലാ വീടുകളിലും നൽകുന്നത്. ഹരിതകർമ്മസേനയ്ക്ക് എല്ലാ മാസവും കൃത്യമായി യൂസർഫീ നൽകുന്ന വീടുകൾക്കാണ് ആദ്യം നൽകുക. യൂസർഫീ രസീത്, കെട്ടിട നികുതി അടച്ച രസീത് എന്നീ രേഖകൾ ഹാജരാക്കുമ്പോൾ ഹരിതകർമ്മസേന അംഗങ്ങൾ വീടുകളിലേക്ക് ബിന്നും ചാക്കും എത്തിച്ചു നൽകുന്നതാണ്. ബിന്നും ചാക്കും നിർദേശആവശ്യങ്ങൾക്കയല്ലാതെ ഉപയോഗിച്ചാലും അലക്ഷ്യമായി ഉപയോഗിക്കാതെ ഇടുകയും ചെയ്താൽ ഉല്പന്നത്തിന്റെ വിലയും 18 ശതമാനം പലിശയും അടക്കം ഗുണഭോക്താവിൽ നിന്നും നഗരസഭാ ഈടാക്കുന്നതാണ്. ഇത്തരം ലംഘനങ്ങൾ കണ്ടെത്താകുന്നതിനായി നഗരസഭാ ആരോഗ്യ വിഭാഗവും ഹരിതകർമ്മസേന, കുടുംബശ്രീ അംഗങ്ങൾ പ്രത്യേക പരിശോധന നടത്തുന്നതാനെന്നു നഗരസഭാ ക്ലീൻ സിറ്റി മാനേജർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.