Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Aug 2026 23:03 IST
Share News :
മസ്കറ്റ്: ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചും മൊട്ട ഗ്ലോബലിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചും മൊട്ട ഗ്ലോബൽ ഒമാൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ വർണാഭമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
മസ്കറ്റിലെ അൽ അസൈബയിൽ നടന്ന പരിപാടിയിൽ ഒമാനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടനവധി അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.
ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടിക്കൊണ്ട് ദേശീയ പതാക ആ ലേഖനം ചെയ്ത കേക്ക് മുറിച്ച് രാജ്യസ്നേഹ സന്ദേശങ്ങൾ പങ്കുവെക്കുകയും ചെയ്തു.
തുടർന്ന് മൊട്ട ഗ്ലോബലിന്റെ രണ്ട് വർഷത്തെ പ്രവർത്തന നേട്ടങ്ങൾ അവലോകനം ചെയ്യുകയും ഭാവി പ്രവർത്തന പദ്ധതികൾ അവതരിപ്പിക്കുകയും ചെയ്തു.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്, മൊട്ട ഗ്ലോബൽ ഒമാൻ ചാപ്റ്റർ അംഗങ്ങൾ ഇന്ന് (2026 ഓഗസ്റ്റ് 15) മസ്കറ്റ് ബൗഷർ ബ്ലഡ് ബാങ്കിൽ രക്ത ദാനം നൽകി ദേശീയ ദിനം അർത്ഥവത്തായി ആചരിക്കുകയും ചെയ്തു .
സ്വാതന്ത്ര്യത്തിന്റെ മഹത്തായ മൂല്യങ്ങളെ ഓർമ്മിക്കുന്നതിനൊപ്പം, സമൂഹത്തോടുള്ള ഉത്തരവാദിത്വവും മാനവികതയും ഉയർത്തിപ്പിടിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ഈ രക്തദാന പ്രവർത്തനം, ജീവൻ രക്ഷിക്കുന്നതിൽ നേരിട്ട് പങ്കാളികളാകാനുള്ള ഒരു സ്നേഹസന്ദേശമായി മാറി.
ഇതോടൊപ്പം, ഇന്ത്യൻ പ്രവാസി സമൂഹത്തോടൊപ്പം ഇന്ത്യൻ എംബസിയിൽ നടന്ന ദേശീയ പതാക ഉയർത്തൽ ചടങ്ങിലും അനുബന്ധ ആഘോഷപരിപാടികളിലും മൊട്ട ഗ്ലോബൽ ഒമാൻ ചാപ്റ്ററിന്റെ അംഗങ്ങളായ മുഹമ്മദ് യാസീൻ, വിനയൻ, ലതീഷ് ഗോപിനാഥ്, ഷിജു കടവിൽ,അക്ബർ ലാൽ, അനുഗോവിന്ദ്, റഷീദ്, റോണാ റോജി എന്നിവർ സജീവമായി പങ്കെടുത്തു.
സ്വാതന്ത്ര്യം എന്നത് അവകാശങ്ങൾ ആസ്വദിക്കുന്നതിനൊപ്പം, സമൂഹത്തോടും സഹജീവികളോടും രാജ്യത്തോടും പുലർത്തേണ്ട ഉത്തരവാദിത്വം തിരിച്ചറിയുന്നതുമാണ്. അതുകൊണ്ടുതന്നെ, സേവനവും സഹകരണവും മാനവികതയും മുൻനിർത്തിയുള്ള ഇത്തരം പ്രവർത്തനങ്ങളിലൂടെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് കൂടുതൽ അർത്ഥവത്തായ ഒരു സന്ദേശം നൽകാൻ മൊട്ട ഗ്ലോബൽ ഒമാൻ ചാപ്റ്ററിന് കഴിഞ്ഞതിൽ അഭിമാനിക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയുടെ വളർച്ചയിലും നേട്ടങ്ങളിലും അഭിമാനം കൊള്ളുന്നതിനൊപ്പം, ഇന്ത്യൻ പ്രവാസി സമൂഹത്തിന് സുരക്ഷിതവും സമാധാനപരവുമായ അന്തരീക്ഷവും തൊഴിൽ-ജീവിത സാധ്യതകളും ഒരുക്കി നൽകുന്ന ഒമാൻ സുൽത്താനേറ്റിനോടും അതിന്റെ ജനതയോടും മൊട്ട ഗ്ലോബൽ ഒമാൻ ചാപ്റ്റർ ഹൃദയപൂർവ്വം നന്ദിയും ആദരവും രേഖപ്പെടുത്തി.
ഇന്ത്യയും ഒമാനും തമ്മിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന സൗഹൃദബന്ധവും ജനങ്ങൾ തമ്മിലുള്ള ഊഷ്മളമായ ആത്മബന്ധവും പരസ്പര ബഹുമാനത്തിന്റെയും സഹകരണത്തിന്റെയും അടിത്തറയിൽ ഇന്നും കൂടുതൽ ശക്തമായി മുന്നേറുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഈ സൗഹൃദവും സഹകരണവും വരും തലമുറകളിലും കൂടുതൽ ദൃഢമാകട്ടെയെന്നും, ഈ ദിനത്തിൽ ഇന്ത്യയ്ക്കും, ഒമാൻ സുൽത്താനേറ്റിനും, ലോകമെമ്പാടുമുള്ള ഇന്ത്യൻ പ്രവാസി സമൂഹത്തിനും സമാധാനവും ഐക്യവും ആരോഗ്യവും സമൃദ്ധിയും കൈവരട്ടെ എന്നും മൊട്ട ഗ്ലോബൽ ഒമാൻ ചാപ്റ്റർ ഭാരവാഹികൾ ആശംസിച്ചു.
Follow us on :
Tags:
Please select your location.