Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള മുഖ്യമന്ത്രിയുടെ 2026 ലെ അഗ്നിശമന സേനാ മെഡൽ കോട്ടയം ജില്ലാ ഫയർഓഫീസർ റെനി ലൂക്കോസിന്.

15 Aug 2026 17:52 IST

santhosh sharma.v

Share News :

വൈക്കം: കേരള മുഖ്യമന്ത്രിയുടെ 2026 ലെ അഗ്നിശമന സേനാ മെഡൽ കോട്ടയം ജില്ലാ ഫയർ ഓഫീസർ റെനി ലൂക്കോസിന്. കോട്ടയം ജില്ലയിലെ വൈക്കം തലയാഴം സ്വദേശിയാണ് റെനി. നിലവിൽ കോട്ടയം ജില്ലാ ഫയർ ഓഫീസറായി സേവനമനിഷ്ടിക്കുന്നു. 

2005ലാണ് ജോലിയിൽ പ്രവേശിച്ചത്. കണ്ണൂർ ജില്ലയിലെ ചാല ഗ്യാസ് ടാങ്കർ ദുരന്ത സമയത്ത് നടത്തിയ ധീരമായ രക്ഷാപ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിച്ചു. കഴിഞ്ഞ 7 വർഷമായി ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് അക്കാദമിയിൽ അസിസ്റ്റന്റ് ഡയറക്ടറായി സേവനം അനുഷ്ടിച്ചു, ആധുനിക രീതിയിലുള്ള പരിശീലന പരിപാടികൾ ആവിഷ്കരിച്ചുകൊണ്ട് സേനയെ കൂടുതൽ പ്രൊഫഷണൽ ആക്കി മാറ്റുന്നതിലും ആധുനികവൽക്കരിക്കുന്നതിലും പ്രധാന പങ്കുവഹിച്ചു. സംസ്ഥാന സേനയ്ക്ക് പുറമെ നാഷണൽ ഫയർ സർവിസ് കോളേജിന്റെ ത്രിശ്ശൂർ റീജിയണൽ സെന്ററിൽ External സബ് ഓഫീസർ കോഴ്സ് , ഐ.എസ്.ആർ.ഒ (ISRO), വി.എസ്.എസ്.സി (VSSC) എന്നീ കേന്ദ്ര ഏജൻസികളിലെ ജീവനക്കാർക്കുള്ള അടിസ്‌ഥാന പരിശീലനം .പുതുച്ചേരി ഫയർ സർവീസിലെ ഉദ്യോഗസ്ഥർക്കുള്ള പരിശീലനം സംസ്ഥാനത്തെ ആദ്യ വനിതാ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരുടെ ആദ്യ ബാച്ചിന്റെ പരിശീലനം എന്നിങ്ങനെ നിരവധി പരിശീലനങ്ങൾക്ക് നേതൃത്വം കൊടുത്തു. .2026 കോട്ടയം ജില്ലയിലുണ്ടായ പ്രളയത്തിൽ രക്ഷാപ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിട്ടുണ്ട്.


Follow us on :

More in Related News