Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Aug 2026 13:50 IST
Share News :
മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളവിഭാഗത്തിന്റെ മുൻ കലാവിഭാഗം സെക്രട്ടറിയും ഒമാനിലെ പുരോഗമന കലാ-സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന മാധവൻ പി.വി. (മാധവേട്ടൻ) അന്തരിച്ചു. നാട്ടിൽവെച്ചായിരുന്നു അന്ത്യം.
ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളവിഭാഗത്തിന്റെ വിവിധ കലാ-സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന അദ്ദേഹം, കേരളവിഭാഗത്തിന്റെ കലാവിഭാഗം സെക്രട്ടറി എന്ന നിലയിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. നാടകമായിരുന്നു പ്രധാന പ്രവർത്തന മേഖല. ഒമാനിലെ പ്രവാസി സമൂഹത്തിന്റെ കലാ-സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് നൽകിയ അദ്ദേഹത്തിന്റെ സംഭാവനകൾ പ്രത്യേകം ശ്രദ്ധേയമാണ്.
കലാകാരന്മാരെയും സാംസ്‌കാരിക പ്രവർത്തകരെയും ചേർത്തുനിർത്തുന്നതിലും വിവിധ കലാ-സാംസ്‌കാരിക പരിപാടികളുടെ സംഘാടനത്തിലും അദ്ദേഹം നേതൃത്വപരമായ പങ്കുവഹിച്ചു. സൗഹൃദപരമായ ഇടപെടലുകളും സ്നേഹപൂർവമായ പെരുമാറ്റവും അദ്ദേഹത്തെ സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും പ്രിയങ്കരനാക്കിയിരുന്നു.
മാധവൻ പി.വി.യുടെ നിര്യാണത്തിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളവിഭാഗം അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും ബന്ധുമിത്രാദികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി ഭാരവാഹികൾ അറിയിച്ചു.
Follow us on :
Tags:
Please select your location.