Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വന്ദേ മാതരം ഭാരതത്തിൻ്റെ ആത്മാവ് ; ഹനുമാൻസേന ഭാരത്

15 Aug 2026 15:16 IST

Jithu Vijay

Share News :

കോഴിക്കോട് : ബ്രിട്ടീഷുകാരുടെ അടിമച്ചങ്ങല പൊട്ടിച്ചെറിയാൻ ദേശീയ നേതാക്കൾ ജീവിതവ്രതമായെടുത്ത മന്ത്രവും മുദ്രാവാക്യവും ആയുധവും വന്ദേമാതരമായിരുന്നു എന്ന് ഹനുമാൻസേന സംസ്ഥാന ചെയർമാൻ എ. എം. ഭക്തവത്സലൻ പറഞ്ഞു. കോടിക്കണക്കിന് വിവിധ ജനവിഭാഗങ്ങളെ ഒരു ചരടിൽ കോർത്തിണക്കിയ ഭാരതത്തിൻ്റെ അത്മായിരുന്നു വന്ദേ മാതരം. 


സ്വാതന്ത്ര്യസമര പോരാട്ടത്തിന് നേതൃത്വം നൽകിയ ധീര ദേശാഭിമാനികളായ ബാലഗംഗാധര തിലകൻ, ഭഗത് സിംഗ്, വീര ശിവാജി, പഴശ്ശിരാജ, സുഭാഷ് ചന്ദ്രബോസ്, ഗോഖലെ, ജാൻസിറാണി ലക്ഷ്മീഭായ് തുടങ്ങിയവരുടെ ധീരോദാത്തമായ പോരാട്ടമാണ് ബ്രിട്ടന് അവസാനം കീഴടങ്ങേണ്ടി വന്നത്. ക്വിറ്റ് ഇന്ത്യാ സമരവും വിദേശ വസ്ത്ര ബഹിഷ്‌കരണവും ഉപ്പു സത്യാഗ്രഹവും ബ്രിട്ടീഷുകാർക്ക് വെല്ലുവിളിയായി. 


സ്വാതന്ത്ര്യ സമരത്തിൽ ഏറ്റവും കൂടുതൽ ത്യാഗം സഹിച്ചതും 27 വർഷത്തോളം ജയിൽവാസം അനുഭവിച്ചതും വീരസവർക്കർ ആയിരുന്നു. സവർക്കറെ മറന്നുള്ള സമരം സ്വാതന്ത്ര്യസമര ചരിത്രത്തിൻ്റെ ഏടുകളിലില്ല. ഇന്ന് സവർക്കറെ വിസ്മരിക്കുന്നവർ ചരിത്ര രേഖകൾ തുറന്നു നോക്കണമെന്ന് ഹാനുമാൻസേന ആവശ്യപ്പെട്ടു. 


 ഹനുമാൻസേന കാര്യാലയത്തിൽ നടന്ന സ്വാതന്ത്ര്യദിന ആഘോഷത്തിൽ മതാജി അംബിക അദ്ധ്യക്ഷത വഹിച്ചു. എ. എം. ഭക്തവത്സലൻ ഉത്ഘാടനം ചെയ്തു. രവി മംഗലത്ത്, സ്‌മിജ, ശ്രീകല വിജയൻ, എ. സി. സുധീന്ദ്രനാഥ്, കിഷോർ പുതിയാപ്പ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വന്ദേ മാതരവും  ജനഗണമനയും ആലപിച്ചു. പങ്കെടുത്തവർക്ക് മധുരം വിതരണം ചെയ്തു. ധനേഷ് പുതിയറ സ്വാഗതവും സുജിത് ലാൽ നരിക്കുനി നന്ദിയും രേഖപ്പെടുത്തി.

Follow us on :

More in Related News