Tue Dec 12, 2023 10:56 PM 1ST

Location  

Sign In

16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ അപരിചിതയെ ഏൽപ്പിച്ച് അമ്മ മുങ്ങി; മെഡിക്കൽ കോളജ് പോലീസ് അന്വേഷണം തുടങ്ങി

25 Jul 2026 10:48 IST

NewsDelivery

Share News :

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവിച്ച 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ അപരിചിതയായ സ്ത്രീയെ ഏൽപ്പിച്ച ശേഷം അമ്മ കടന്നുകളഞ്ഞതായി പരാതി. വയനാട് സ്വദേശിനിയായ ഷാഹിനയാണ് കുഞ്ഞിനെ കൈമാറിയ ശേഷം മുങ്ങിയതെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ.

കുഞ്ഞിനെ ഏറ്റുവാങ്ങിയ സ്ത്രീ, കുഞ്ഞിന്റെ അമ്മയെ ഏറെ നേരം കാണാതായതിനെ തുടർന്ന് വെള്ളിയാഴ്ച വൈകീട്ട് കുഞ്ഞിനെയും കൊണ്ട് മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

തുടർന്ന് വനിതാ പോലീസിന്റെ സംരക്ഷണത്തിൽ കുഞ്ഞിനെ കോഴിക്കോട് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ആവശ്യമായ മെഡിക്കൽ പരിശോധനകൾക്ക് ശേഷം കുഞ്ഞിനെ വീണ്ടും മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

കുഞ്ഞുമായി സ്റ്റേഷനിലെത്തിയ സ്ത്രീയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കുഞ്ഞിന്റെ മാതാവ് ആശുപത്രിയിൽ നൽകിയിരുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്ന് പോലീസ് അറിയിച്ചു.

സംഭവത്തിൽ മെഡിക്കൽ കോളജ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെ മാതാവിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. കുഞ്ഞിന്റെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കിയതായി പോലീസ് അറിയിച്ചു.

Follow us on :

More in Related News