Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാടുകളും, മേടുകളും, വെള്ളച്ചാട്ടങ്ങളും കണ്ടും തൊട്ടറിഞ്ഞും വയോജനങ്ങൾക്ക് മൺസൂൺ വിനോദയാത്ര.

19 Jul 2025 15:14 IST

UNNICHEKKU .M

Share News :

മുക്കം: കാടുകളും, മേടുകളും വെള്ളച്ചാട്ടങ്ങളുടെ വിസ്മയ കാഴ്ച്ചകൾ കണ്ടും തൊട്ടുമറിയാനും മുതിർന്ന പൗരന്മാർക്കായി മൺസൂൺ വിനോദയാത്ര നടത്തി. ചേന്ദമംഗല്ലൂർ പുൽപ്പറമ്പിലെ സായാഹ്നം കൂട്ടായ്മയുടെ നേതൃത്വത്തിൽ വയനാട് കാന്തൻ പാറ വെള്ളച്ചാട്ടത്തിലേക്കും , തമിഴ്നാട് മുതു മലൈ, ബന്ദിപ്പൂർ, ഹിമവാദ് ഗോപാലസ്വാമി കുന്ന് '  എന്നിവിടങ്ങളിലേക്ക് പഠനവും ഉല്ലാസവും സമന്വയിപ്പിച്ചുള്ള മൺസൂൺ യാത്ര സംഘടിപ്പിച്ചത്. ചേന്ദമംഗല്ലൂർ, ചെറുവാടി, കൊടിയത്തൂർ, അരീക്കോട്, മഞ്ചേരി തുടങ്ങി പ്രദേശങ്ങളിലെ പ്രവാസികളടക്കമുള്ള 31വയോജനങ്ങൾ പങ്കെടുത്തുത്. വയനാടിൻ്റെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ കാന്തൻപാറ വെള്ളച്ചാട്ട കാഴ്ച്ചകൾ കണ്ട് മനം കുളിർത്താണ് മൺസൂൺ യാത്രക്ക് തുടക്കമായത്. കാടിൻ്റെ ഇരുണ്ട പച്ചപ്പും, മേടുകളും കടന്ന്പാറക്കെട്ടുകൾക്കിടയിലൂടെ  ആർത്തട്ടഹസിച്ച് ഒഴുകുന്ന കാന്തൻ പാറ വെള്ളച്ചാട്ടം അവിസ്മരണിയ  അനുഭവമാക്കി.. ഈറ്റക്കാടുകളുടെ മർമ്മരവും, തൂവെള്ളയിൽ മൂന്ന് ഘട്ടങ്ങളിലായി പാറകളെ തഴുകി സംഗീത സാന്ദ്രമാക്കിയും,  കോടമഞ്ഞിൻ്റെ ദൃശ്യചാരുതയും മതിവോളം ആസ്വദിച്ച് വെള്ളചാട്ടത്തോട് യാത്ര പറഞ്ഞു. വൈ കിട്ട് തമിഴ്നാട് മുതു മലൈ ലക്ഷ്യമാക്കിയുള്ള വനത്തിലൂടെയുള്ള യാത്രയായി. കാട്ടിലേക്ക് കടന്നതോടെ പുള്ളിമാൻ കൂട്ടങ്ങൾ വരവേറ്റപ്പോൾ ആഹ്ലാദത്തിൻ്റെ സുന്ദര നിമിഷങ്ങളായി. ചെറുതും വലുതുമായ മാൻകൂട്ടങ്ങളുടെ   തുള്ളിച്ചാട്ടവും, കൊമ്പുകൾ കോർത്തുള്ള പ്രകടനവും, മയിൽ കൂട്ടങ്ങളുടെ വിശാലമായ ഉലാത്തലും ആവേശമാക്കി. കാട്ട് പോത്തുകളും, ആനകളും, കാട്ട് പന്നികളും, മയിലുകളും, ,കാട്ടരുവിയുടെ സംഗീതവും കാനന യാത്ര അക്ഷരാർത്ഥത്തിൽ അവിസ്മരണിയ അനുഭവവമാക്കി.. കാട്ടിലെ വർണ്ണ പൂക്കൾക്കിടയിൽ വിസ്മയ പ്രകടനവുമായി വട്ടമിട്ട് പറക്കുന്ന ചിത്രശലഭങ്ങളും, വർണ്ണ വണ്ടുകളുടെ മൂളിപ്പാട്ടും, ചീവിടുകളുടെ ചിലമ്പൊലി കേട്ടും കാട്ടിലൂടെ സഞ്ചാരം പുളക മാക്കി. വള്ളിപ്പടർപ്പുകളും, പൂത്തുലഞ്ഞ മരങ്ങളും ഇടക്ക് പച്ചപ്പട്ടണിഞ്ഞ പുൽമേടുകളും, സമൃദ്ധിയുടെ ജൈവ വൈവിധ്യങ്ങളും കാഴ്ച്ചകളുടെ വർണ്ണ വസന്തം തന്നെയാണ്കാടിൻ്റെ നടുവിലൂടെയാത്രയിൽതീർത്തത്. രണ്ടാം ദിവസം കർണ്ണാടക ബന്ദിപ്പൂർ ദേശ്യയോദ്യാനത്തോട് ചേർന്ന് കിടക്കുന്ന ഹിമവാദ് ഗോപാലസ്വാമി ബട്ട കുന്നിലേ ക്കുള്ള യാത്രയായി. കോടമഞ്ഞിൻ്റെ കുളിർമ്മയിലും കാടിൻ്റെയും കുന്നിൻ്റെയും മനോഹരമായ കാഴ്ച്ചക  ളുമായി കർണ്ണാടക കെഎസ് ആർ ടി സിയുടെ ബസ്സിൽ ഇരുപത് മിനുട്ട് യാത്ര. പതിനാലാം നൂറ്റാണ്ടിൽ നിർമ്മിച്ചതായി പറയപ്പെടുന്നതും, സമുദ്രനിരപ്പിൽ നിന്ന്  1450 അടി ഉയരത്തിലുള്ള കുന്നിൻ തടത്തിലുള്ള ഹിമവാദ് ഗോപാല സ്വാമി ക്ഷേത്രത്തിലെത്തി. കോടമഞ്ഞിൻ്റെ പുതപ്പിൽ കുളിർമ്മ മറക്കാനാവാത്തതായി . ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ് പ്രശസ്തത വിനോദ സഞ്ചാര കേന്ദ്രം . ആയിരം തൂണുകളാൽ നിർമ്മിച്ച വളരെ മനോഹരമായ ക്ഷേത്രം ദർശിക്കാൻ കേ രള, തമിഴ്നാട്, മൈസൂർ, ചാമരാജനഗർ, ബാംഗ്ളൂർ തുടങ്ങി ഭാഗങ്ങളിനിന്നുള്ള സഞ്ചാരികളുടെ വൻ തിരക്കാണനുഭവപ്പെട്ടത്.  ക്ഷേത്രത്തിൻ്റെ ചുറ്റുമുള്ള വശങ്ങളിൽ ദശാവതാരങ്ങളുടെയു, ആനകളടക്കമുള്ളവയുടെ ശിൽപ്പചാരുത തീർക്കുന്ന ചിത്രങ്ങൾ മനോഹരമാണ് ഇവയോട് ചേർന്ന് ചുറ്റുമുള്ള പുൽമേടുകളിലും, വനമേ ഖലയിലും ആനകളടക്കമുള്ള വന്യമൃഗ്ഗങ്ങളുടെ വിഹാരകേന്ദ്രമായതിനാൽ സഞ്ചാരികൾക്ക് ദൃശ്യവിരുന്നാണ്. വന്യമൃഗ്ഗങ്ങളുടെ വരവിനെ തടയിടാൻ ഫെൻസിംങ്ങ് സംവിധാനം സഞ്ചാരികൾക്ക് ഏറെ ആശ്വാസവുമാണ്.  ഗുണ്ടൽപേട്ടയിൽ നിന്ന് പത്ത് കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ ഗംഗളയിലെത്താം. തുടർന്ന് ആറ് കിലോമീറ്റർ കർണ്ണാടക സർക്കാറിൻ്റെ വാഹനത്തിലാണ് വിനോദ സഞ്ചാര കേ ന്ദ്രത്തിലേക്ക് എത്തിപ്പെടുന്നത്. കാടുകളും കാട്ടരുവികളും, വെള്ളച്ചാട്ടങ്ങളും കണ്ടുള്ള ദ്വിദിന പഠന , വിനോദ മൺസൂൺ യാത്രക്ക് സീനിയർ സിറ്റിസൺ ജനറൽ സെക്രട്ടറി കെ.ടി. നജീബ്, ടൂർ ഓപ്പറേറ്റർ ബർക്കത്തുല്ലാ ഖാൻ, പ്രവാസി സംഘം പ്രതിനിധി അബൂബക്കർ തിയ്യ ക്കണ്ടി മുക്കം തുടങ്ങിയവർ നേതൃത്വം നൽകി.

Follow us on :

More in Related News