Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jun 2025 17:15 IST
Share News :
മൊകേരി : മാനവ രാശിയെ കാർന്നു തിന്നുന്ന ലഹരിയെന്ന സാമൂഹ്യ വിപത്തിനെ നേരിടാൻ നാടാകെ ഒന്നിച്ചപ്പോൾ ഒപ്പം ചേർന്ന് മൊകേരി ഗവ. കോളേജിലെ വിദ്യാർത്ഥികളും അധ്യാപകരും അധ്യാപകേതര ജീവനക്കാരും . പ്രതിജ്ഞ ചൊല്ലി പിരിയാനല്ല , ലഹരി തേടുന്ന യുവത്വത്തെ വായനയിലൂടെയും കലാ കായിക പ്രവർത്തനങ്ങളിലൂടെയും മറ്റ് സർഗ്ഗാത്മക പ്രവർത്തനങ്ങളിലൂടെയും ജീവിതമാകുന്ന ലഹരിയിലേക്ക് കൈപിടിച്ചു നടത്തുവാനുള്ള ഉറച്ച തീരുമാനവുമായാണ് കോളേജിൽ അന്താരാഷ്ട ലഹരി വിരുദ്ധ ദിനാചരണം നടത്തിയത്.
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ 'ബോധ പൂർണിമ ' എന്ന ലഹരി വിരുദ്ധ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയുടെ തത്സമയ വീക്ഷണത്തോടെയായിരുന്നു ദിനാചരണത്തിന്റെ തുടക്കം. പിന്നീട് കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ 2 മില്ല്യൺ പ്ലെഡ്ജിന്റെ ഭാഗമായി ക്യാംപസിലെ മുന്നൂറോളം വിദ്യാർഥികൾ പ്രതിജ്ഞ ഏറ്റുചൊല്ലി.
വടകര എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ. പി.പി. രാമചന്ദ്രൻ വിദ്യാർത്ഥികളുമായി സംവദിച്ചപ്പോൾ അവർ ഒരേ മനസ്സോടെ പറഞ്ഞു ' ലഹരി ഞങ്ങൾക്കു വേണ്ട'. ചർച്ചകൾ, ഫ്ലാഷ് മോബ് , ഹ്രസ്വ ചിത്ര പ്രദർശനം, പ്രവർത്തന രേഖ തയ്യാറാക്കൽ എന്നിവ ദിനാചരണത്തിന്റെ ഭാഗമായി നടന്നു.
ലഹരിക്കെതിരെ സംസ്ഥാന തലത്തിൽ നടപ്പിലാക്കുന്ന കർമ്മ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിന്റെ തത്സമയ വീക്ഷണത്തോടെ പരിപാകൾക്ക് സമാപനം കുറിച്ചു.
പ്രിൻസിപ്പൽ ശ്രീ അഷ്റഫ് കൊയിലോത്താൻ കണ്ടിയിൽ, ലഹരി വിരുദ്ധ സമിതി കൺവീനർ കെ. രാജേഷ്, എൻ എസ് .എസ് പ്രോഗ്രാം ഓഫീസർമാരായ ദീപ. വി , ബിജിഷ കെ , കോളേജ് യൂണിയൻ വൈസ് ചെയർ പേഴ്സൺ ശ്രേയ എന്നിവർ നേതൃത്വം നൽകി.
Follow us on :
Please select your location.