Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jan 2025 19:49 IST
Share News :
കുട്ടിക്കാനം: മാധ്യമ പഠന വിദ്യാർത്ഥികൾ ടെലിപ്രോംറ്റർ ഉപയോഗിച്ച് വാർത്ത വായന പരിശീലനം നടത്താറുണ്ട്. എന്നാൽ സ്വന്തമായി നിർമ്മിച്ച ടെലിപ്രോംറ്ററിൽ വാർത്ത വായിക്കാനൊരുങ്ങുകയാണ് ഒരു കൂട്ടം വിദ്യാർത്ഥികൾ. കുട്ടിക്കാനം മരിയൻ കോളേജിലെ ഡിപ്പാർട്ട്മെൻറ് ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് മീഡിയ സ്റ്റഡീസ് വിദ്യാർത്ഥികൾ അധ്യാപകനായ ഗിൽബർട്ട് എ.ആർ ന്റെ നേതൃത്വത്തിലാണ് ഈ അപൂർവ നേട്ടം കൈവരിച്ചത്. കുറഞ്ഞ ചെലവിൽ ടെലിപ്രോംറ്റർ നിർമിച്ചു മാധ്യമ പഠനരംഗത്തു പുതിയ ചുവടുവയ്പ്പിന് തയാറാകുകയാണ് ഈ വിദ്യാർത്ഥികൾ.
കോളേജിന്റെ പ്രോത്സാഹനത്തോടും പിന്തുണയോടും കൂടി ആദ്യമായി നിർമ്മിച്ച ടെലിപ്രോംറ്ററിന്റെ ഉദ്ഘാടനം കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാ. ജോസഫ് പൊങ്ങന്താനത്ത് നിർവഹിച്ചു. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ഡയറക്ടർ പ്രൊഫ. എം വിജയകുമാർ, ഡിപ്പാർട്ട്മെൻ്റ് മേധാവി ഫാ. സോബി തോമസ് കന്നാലിൽ, അദ്ധ്യാപകരായ കാർമൽ മരിയ ജോസ് , ആൻസൺ തോമസ്, ജോബി എൻ. ജെ, സ്റ്റാർട്ട് അപ്പ് കോഓർഡിനേറ്റർ ആൽബിൻ ജോസഫ് എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്നും ടെലിപ്രോംറ്ററുകൾ നിർമ്മിച്ച് മിതമായ നിരക്കിൽ സ്‌കൂളുകളിലും കോളേജുകളിലും മറ്റ് മാധ്യമ സ്ഥാപനങ്ങളിലും വിതരണം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പിലാണ് വിദ്യാർത്ഥികൾ.
Follow us on :
More in Related News
Please select your location.