Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jan 2025 15:22 IST
Share News :
മറവൻതുരുത്ത്: ഭിന്നശേഷി കുട്ടികളുടെ ശാരീരിക, മാനസിക ഉല്ലാസത്തിനും അവരുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി മറവൻതുരുത്ത് ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വർണ്ണപറവകൾ 2025 എന്ന പേരിൽ ഭിന്നശേഷി കുട്ടികളുടെ കലാമേള സംഘടിപ്പിച്ചു. പാട്ടും നൃത്തവും
ചിത്രരചനയുമൊക്കെയായി നിറഞ്ഞ സന്തോഷത്തോടെ കുട്ടികൾ കലാമേള അവിസ്‌മരണീയമാക്കി. കെ.എസ് മംഗലം എൽ പി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന കലാമേള വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ബിജു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.പ്രീതി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.എസ് പുഷ്പ മണി മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.ടി പ്രതാപൻ, വാർഡ് മെമ്പർ പോൾ തോമസ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ബി.ഷിജു, സീമ ബിനു, ബിന്ദു പ്രദീപ്, പഞ്ചായത്ത് അംഗങ്ങളായ കെ.എസ് ബിജുമോൻ, സി.സുരേഷ് കുമാർ, ഗീതാ ദിനേശൻ, പി.കെ മല്ലിക, മജിതാ ലാൽജി, ഐ.സി.ഡി.എസ് സൂപ്പർവൈസർ എസ്.ആതിര തുടങ്ങിയവർ പ്രസംഗിച്ചു. പങ്കെടുത്ത കുട്ടികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.