Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നെല്ലായിയില്‍ മഞ്ഞളി കുടുംബസംഗമം സംഘടിപ്പിച്ചു

04 Oct 2024 19:15 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

നെല്ലായിയില്‍ മഞ്ഞളി കുടുംബസംഗമം സംഘടിപ്പിച്ചു

നെല്ലായി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഞ്ഞളി ഫാമിലി ട്രസ്റ്റിന്റെ ഏഴാംവാര്‍ഷികവും കുടുംബസംഗമവും സംഘടിപ്പിച്ചു. നെല്ലായി സെന്റ് മേരീസ് പള്ളി വികാരി ഫാ. തോമസ് എളങ്കുന്നപ്പുഴ ഉദ്ഘാടനം ചെയ്തു. ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ചടങ്ങില്‍ അനുമോദിച്ചു. പ്രസിഡന്റ് ജോണ്‍ മഞ്ഞളി അധ്യക്ഷത വഹിച്ചു. അളഗപ്പനഗര്‍ പഞ്ചായത്ത് മെമ്പര്‍ സനല്‍ മഞ്ഞളി മുഖ്യപ്രഭാഷണം നടത്തി. ഗായകന്‍ ശ്രീകുമാര്‍ നന്തിക്കര മുഖ്യാതിഥിയായിരുന്നു. സെക്രട്ടറി എം.ജെ. ജോര്‍ജ്ജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.ഡി. ജോര്‍ജ്ജ് കുട്ടികള്‍ക്കുള്ള സമ്മാനവിതരണം നടത്തി. എം.കെ. വര്‍ഗ്ഗീസ്, എം.ആര്‍. റപ്പായി, എം.എ. വര്‍ഗ്ഗീസ്, എം.ആര്‍. ജോസ്, പി.സി. ആനീസ് , പി.ആര്‍.ഒ സീക്കോ മഞ്ഞളി തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ശ്രീകുമാര്‍ നന്തിക്കരയുടെ ഗാനാലാപനവും കുടുബാംഗങ്ങളുടെ വിവിധ കലാപരിപാടികളും ഉണ്ടായി.



Follow us on :

More in Related News