Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Aug 2026 20:29 IST
Share News :
കോന്നി: കോന്നി ആനക്കൂട്ടിൽ പിടിയാനയുടെ ആക്രമണത്തിൽ പാപ്പാൻ മരിച്ചു. കോന്നി ചേരിമുക്ക് സ്വദേശി മോഹനൻ നായർ ആണ് മരിച്ചത്.
ആനക്കൂട്ടിലെ പ്രിയദർശിനി എന്ന പിടിയാനയാണ് മോഹനൻ നായരെ ആക്രമിച്ചത്. ആനയ്ക്ക് തീറ്റ നൽകിയ ശേഷം തുമ്പിക്കൈയിൽ മുറിവ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അത് പരിശോധിക്കാനായി മോഹനൻ നായർ സമീപിക്കുകയായിരുന്നു.
ഇതിനിടെ പെട്ടെന്ന് പ്രകോപിതയായ ആന മോഹനൻ നായരെ തുമ്പിക്കൈയിൽ വലിച്ച് താഴെയിടുകയും തേറ്റ ഉപയോഗിച്ച് കുത്തുകയുമായിരുന്നു എന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ മോഹനൻ നായർ മരിച്ചു. അപകടത്തിന്റെ കൂടുതൽ വിശദാംശങ്ങൾ അധികൃതരിൽ നിന്ന് ലഭ്യമാകാനുണ്ട്.
Follow us on :
Please select your location.