Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിലമ്പൂർ ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ സ്കൂളിന്റെ (IGMMRS) എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം

06 Aug 2026 07:14 IST

Jithu Vijay

Share News :

നിലമ്പൂർ : പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നിലമ്പൂർ ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ സ്കൂളിന്റെ (IGMMRS) എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ജില്ലാ കളക്ടർ ഡോ. വിനയ് ഗോയല്‍ ഐ.എ.എസ് ൻ്റെ അധ്യക്ഷതയിൽ നടന്നു. സ്കൂളിന്റെ നിലവിലെ പ്രവർത്തനങ്ങളും ഭാവി വികസന പദ്ധതികളും യോഗത്തിൽ വിശദമായി വിലയിരുത്തുകയുണ്ടായി.

​പ്രത്യേക പരിഗണന അർഹിക്കുന്ന പട്ടികവർഗ്ഗ വിഭാഗമായ (PVTG) 386 കുട്ടികളാണ് നിലവിൽ ഇവിടെ അധ്യയനം നടത്തുന്നത്. അവർക്ക് സമഗ്രമായ വളർച്ചയും ഗുണനിലവാരമുള്ള വിദ്യാഭ്യാസവും സുരക്ഷിതമായ താമസവും പോഷകാഹാരവും ഉറപ്പാക്കുന്നതിനുള്ള സുപ്രധാന തീരുമാനങ്ങൾ യോഗത്തിൽ കൈക്കൊണ്ടതായി ജില്ലാ കളക്ടർ പറഞ്ഞു.


​സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും കുട്ടികളുടെ കലാ-കായിക-പാഠ്യേതര കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കർമ്മപദ്ധതികൾക്ക് യോഗം രൂപം നൽകിയിട്ടുണ്ട്. സുഗമമായ പ്രവർത്തനത്തിനായി സബ് കളക്ടർ, ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസർ, ഡി.ഇ.ഒ, ഡി.എം.ഒ/ഡി.പി.ഒ പ്രതിനിധികൾ, എച്ച്.എം, സീനിയർ സൂപ്രണ്ട്, അധ്യാപകർ, പി.ടി.എ പ്രതിനിധികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.


Follow us on :

More in Related News