Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കളഞ്ഞു കിട്ടിയ പണം തിരികെ നൽകി മാതൃകയായി ലോട്ടറി വിൽപ്പനക്കാരൻ

11 Jun 2025 19:32 IST

Basheer Puthukkudi

Share News :

കുന്ദമംഗലം: കളഞ്ഞു കിട്ടിയ പണം തിരികെ നൽകി ലോട്ടറി വിൽപ്പനക്കാരൻ മാതൃകയായി. മുണ്ടിക്കൽതാഴം കോട്ടാംപറമ്പിൽ ലോട്ടറി വിൽപ്പനക്കാരനായ കൃഷ്ണനാണ് വഴിയരികിൽ നിന്ന് ലഭിച്ച ഇരുപതിനായിരം രൂപയടങ്ങിയ ഡയറി ഉടമക്ക് തിരിച്ചു നൽകിയത്. പൊയ്യയിൽ സ്വദേശി ധനീഷിൻ്റേതായിരുന്നു പണം. ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ഭാര്യയുടെ അടുത്തേക്ക് മകളുമായി പോകുമ്പോഴാണ് ധനീഷിൻ്റെ ഡ്രൈവിംഗ് ലൈസൻസും എ.ടി.എം കാർഡും ഇരുപതിനായിരം രൂപയുമടങ്ങിയ പോക്കറ്റ് ഡയറി നഷ്ടമായത്. വിവരമറിഞ്ഞ സുഹൃത്തുക്കളും ബന്ധുക്കളും പണം നഷ്ടപ്പെട്ട വിവരം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ വിവരമറിഞ്ഞ കൃഷ്ണൻ ഇവരെ വിളിച്ചു വരുത്തി പണവും എ.ടി.എം കാർഡും ലൈസൻസും തിരിച്ചു നൽകുകയായിരുന്നു.



Follow us on :

More in Related News